0%

Chapter Title : നീലക്കൊടുവേലി 4 [Fire blade]

Author : Kambikathakal Read All Parts 687

കൊണ്ട് മറുപടി കൊടുത്തു...

വിശപ്പ് കാരണം നന്നായി കഴിച്ച സിദ്ധു വീണ്ടും ചാരുകസേരയിൽ പോയിരുന്നു..അര മണിക്കൂർ ചുമ്മാ ഇരുന്ന ശേഷം തോർത്തും സോപ്പും എടുത്ത് നേരെ കുളത്തിലേക്ക് വിട്ടു..

വെള്ളത്തിനു അത്യാവശ്യം തണുപ്പുണ്ട്, കുറെ സമയം നീന്തിയും, തണുത്ത വെള്ളത്തിൽ മുങ്ങിക്കിടന്നും പൊങ്ങിക്കിടന്നും ലഹരിയുടെ ക്ഷീണത്തെ പാടെ മാറ്റി..

തിരിച്ചു വന്ന ശേഷം വീട്ടിലേക്ക് കയറുമ്പോൾ അവനെയും കാത്തു അക്ഷമനായി നിൽക്കുന്ന ചിന്നനെ കണ്ടു...

" സിദ്ധപ്പാ.... ആള് വന്നിട്ടുണ്ട്, എവിടേം തപ്പി പോകേണ്ടി വന്നില്ല.കൂട്ടത്തിൽ രണ്ടു മൂന്നെണ്ണം വേറേം ഉണ്ട്... "

ഒറ്റ ശ്വാസത്തിൽ സിദ്ധുവിന്റെ ചെവിയിൽ പറഞ്ഞ ശേഷം ചിന്നൻ മറുപടിക്കായി കാത്തു..

" നന്നായി....!! ഇന്നലെ അവൻ എന്നെ ഉറക്കിയതല്ലേ, ഇന്ന് അവനെ ഉറക്കിയിട്ട് എനിക്ക് ഇവിടെ വന്നിട്ട് ശെരിക്കൊന്നു ഉറങ്ങണം.. അല്ലെങ്കിൽ ഈ അസ്വസ്ഥത മാറിക്കിട്ടൂല ... "

തന്റെ രണ്ടുകൈകളും ഉള്ളിൽ നോക്കികൊണ്ട്‌ സിദ്ധു പറഞ്ഞു... അവന്റെ ശബ്ദത്തിലേ ഗൗരവം ചിന്നൻ തിരിച്ചറിഞ്ഞു...

" എന്നാൽ പിന്നെ...പോയി നോക്കാം ലേ...? "

ചിന്നൻ സിദ്ധുവിന്റെ തോളത്തു കൈവെച്ചുകൊണ്ട് ചോദിച്ചു..

സിദ്ധു തോർത്തുമുണ്ട് അയയിൽ വിരിച്ചിട്ടു, സോപ്പ് ഉള്ളിൽ കൊണ്ടുവെച്ചു റെഡിയായി വന്നു... മുണ്ടിന് പകരം ഒരു ട്രാക്ക് സ്യുട്ട് പാന്റ് ആയിരുന്നു ഇട്ടത്..

ഇറങ്ങാൻ നോക്കുമ്പോളാണ് ലക്ഷ്മിയമ്മയും റെഡിയായി വന്നത്...

" സിദ്ധു മോനെ, ഞാനും വരുന്നു, ഒന്നിച്ചു പോവാം.. "

ധൃതിയിൽ പടിയിറങ്ങിക്കൊണ്ട് ലക്ഷ്മിയമ്മ സിദ്ധുവിനരികിൽ വന്നു അവന്റെ കൈ പിടിച്ചു..

" അല്ല....ഞങ്ങൾ സൈക്കിളിൽ.... "

പറയാൻ വന്ന ചിന്നനോട് സിദ്ധു കണ്ണു കാണിച്ചപ്പോൾ അവൻ അതോടെ

💬 Comments

View all comments