0%

Chapter Title : നീലക്കൊടുവേലി 4 [Fire blade]

Author : Kambikathakal Read All Parts 688

വിഴുങ്ങി..

" നീ വിട്ടോ.. ഞങ്ങൾ വരാം... അവിടെത്തന്നെ ഉണ്ടാവണം.. "

എവിടെ ഉണ്ടാവണം എന്ന് മനസിലായ ചിന്നൻ പുഞ്ചിരിയോടെ സൈക്കിൾ ചവിട്ടി നീങ്ങി...

" മോനെ....ഇനി വഴക്കിനൊന്നും പോവല്ലെട്ടോ... ഇന്നലെ അവൾക്ക് വേണ്ടിയാണെന്ന് അറിയാം, അതിന്റെ ദേഷ്യത്തിന് ബുദ്ധിമോശമൊന്നും കാണിക്കരുത്.. "

അവന്റെ കയ്യിൽ അമർത്തിക്കൊണ്ട് സ്നേഹപൂർവ്വം അവർ പറഞ്ഞു...

മനസ് മുഴുവൻ തിരിച്ചടി കൊടുക്കണമെന്ന ചിന്തയിൽ ആയതുകൊണ്ട് അതിനൊരു മറുപടി അവന് വായിൽ വന്നില്ല..

" വാശിയും വൈരാഗ്യവും കൊണ്ട് ഒന്നും നേടാനില്ല... കഴിഞ്ഞതൊക്കെ മറന്നേക്ക്..നമുക്ക് അറിയാത്ത ആളുകളാണ്...വേണ്ടാത്തത് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് സഹിക്കാൻ വയ്യ "

അവർ വീണ്ടും അവനോട് അപേക്ഷിച്ചു... അതിൽ നിന്നു തന്നെ ഇതുവരെ അവർ അമ്പലത്തിൽ പോകാതെ തന്നെ കാത്തു നിന്നത് എന്തിനാണെന്ന് എന്തിനാണെന്ന് സിദ്ധുവിന് മനസിലായി...

" എല്ലാം എനിക്ക് മനസിലായി ലക്ഷ്മിയമ്മേ... നിങ്ങക്ക് എന്നോടുള്ള സ്നേഹം കരുതൽ എല്ലാം, പക്ഷെ ഇത് ചിറക്കൽ സിദ്ധാർഥ് എന്ന എന്റെ മാത്രം അഭിമാന പ്രശ്നമാണ്.... ക്ഷമിക്കുക "

അവരുടെ കയ്യിൽ നിന്നും തന്റെ കൈ വിടുവിച്ചു കൈകൂപ്പിക്കൊണ്ടാണ് അവൻ പറഞ്ഞത്.. അമ്മയുടെ സ്ഥാനമുള്ള അവരുടെ അതൃപ്തി അവന് വേണ്ടായിരുന്നു..

ലക്ഷ്മിയമ്മക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല, അവനെ തടഞ്ഞുവെക്കാൻ താൻ ആളല്ല, എത്ര ആയാലും അധികാരി അവനാണ്..

ഉത്സവപ്പറമ്പിൽ തലേദിവസത്തേക്കാൾ തിരക്കുണ്ട്, എല്ലാ മുക്കിലും മൂലയിലും കണ്ണോടിച്ചുക്കൊണ്ട് സിദ്ധു നടന്നു...

പോക്കിനിടയിൽ ചിന്നൻ വിലങ്ങു നിന്നു.. ലക്ഷ്മിയമ്മയെ ആ തിരക്കിനിടയിൽ നിന്നും മാറ്റി സ്ത്രീകൾ നിന്നിരുന്ന അവിടേക്ക് ആക്കിയ ശേഷം സിദ്ധു ചിന്നനോടൊപ്പം നടന്നു...ലക്ഷ്മിയമ്മ ആകട്ടെ അവിടെ ഒരു ഭാഗത്തു

💬 Comments

View all comments