0%

Chapter Title : നീലക്കൊടുവേലി 8 [Fire blade]

Author : Kambikathakal Read All Parts 738

സിദ്ധു പുച്ഛത്തോടെ പറഞ്ഞു കൊണ്ട് കിടക്കയിലേക്ക് കിടന്നു...
അവന്റെ മനസ് തിളച്ചു മറിഞ്ഞു, കുഞ്ഞി ഇത് ഇവന് പറഞ്ഞു കൊടുക്കേണ്ട കാര്യമെന്താണെന്നു അവന് മനസിലായില്ല...

കുഞ്ഞിയും അവനും തമ്മിൽ അറിയുന്നവരാണ്, അത് മാത്രമല്ല അപ്പുണ്ണി ധന്യയെ പ്രണയിക്കുന്നുണ്ടെന്നും കുഞ്ഞിക്ക് അറിയാം, ചെലപ്പോ അത് കൊണ്ടാകും..അതിന് അവളെ തെറ്റ് പറയാൻ പറ്റില്ല... കൂട്ടുകാരാണെങ്കിൽ അങ്ങനെ സംഭവിക്കുമെന്നത് ഉറപ്പാണ്...

എന്തോ എവിടെയോ ഒരു തകരാറു പോലെ സിദ്ധുവിന് തോന്നി, ചിന്നനോട് ഇതിനെപ്പറ്റി ഒന്ന് സംസാരിക്കേണ്ടി വരും...കുഞ്ഞി ഉള്ളത് കൊണ്ട് താൻ ഒറ്റക്ക് ഇത് ചികഞ്ഞു പോയാൽ ചിന്നൻ എങ്ങനെയായിരിക്കും എടുക്കുക എന്നത് നിശ്ചയമില്ല.. ഹാ, നോക്കാം..!!

ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് അവൻ കുറച്ചു സമയം വായനയിലേക്ക് തിരിഞ്ഞു.... പക്ഷെ എത്ര ശ്രമിച്ചിട്ടും ഒരു ശ്രദ്ധ കിട്ടുന്നില്ല, പലപ്പോളും മനസ് സംഭവിച്ച കാര്യങ്ങളിലേക്ക് ഊളിയിട്ടു...

ധന്യ ഇന്നത്തെ സംഭവങ്ങൾ എങ്ങനെ എടുക്കുമോ എന്തോ... അവൾക്ക് ഇതിൽ അധികം മനസാവില്ലാത്തതാണ്, അപ്പുണ്ണി വിശ്വസിച്ചോ ഇല്ലയോ എന്നത് തന്നെ പോലെ അവൾക്കും വല്ല്യേ പിടികിട്ടിയിട്ടുണ്ടാവില്ല..

ഇനി വിശ്വസിച്ചെങ്കിൽ തന്നെ അവന്റെ തനിനിറം പുറത്ത് കൊണ്ട് വരണം, തെളിവുകളോടെ കിട്ടിയാൽ അങ്ങനെ.. അതിനാണ് ചിന്നന്റെ സഹായം ആവശ്യം..

ഭാവിജീവിതത്തിൽ എപ്പോളെങ്കിലും ഇന്നത്തെ കാര്യം പറഞ്ഞു ഭീഷണിക്ക് അവൻ ഒരുമ്പെടാതിരിക്കാൻ അതേ വഴിയുള്ളൂ... ചിലപ്പോൾ കയ്യൂക്ക് കൊണ്ട് മാത്രം വാ മൂടി കെട്ടാൻ സാധിക്കാതെ വരും...

എത്രയും പെട്ടെന്ന് ചിന്നനെ കാണണം... കാര്യങ്ങൾക്ക് ഒരു തീരുമാനമാക്കണം.. സിദ്ധു മനസാൽ ഉറപ്പിച്ചു.. വീട് പൂട്ടിയിറങ്ങി നേരെ ചിന്നന്റെ വീട്ടിലേക്ക് പോയി, കുറച്ചേറേ നടക്കാനുണ്ട്, വീട്ടിൽ അവൻ ഇല്ലാത്തത് കൊണ്ട്

💬 Comments

View all comments