0%

Chapter Title : നീലക്കൊടുവേലി [Fire blade]

Author : Kambikathakal Read All Parts 697

സന്തോഷത്തോടെ പോകുമ്പോളാണ് ഒരു തോണി മറിഞ്ഞുള്ള അപകടത്തിൽ അച്ഛൻ ശിവരാമനും അമ്മ കമലയും സിദ്ധുവിന് നഷ്ടമാകുന്നത്... അന്ന് ആ സങ്കട കണ്ണീരിനിടയിലാണ് ശിവരാമൻ പറഞ്ഞിരുന്ന കാര്യങ്ങളും കൈമളുടെ നിർദ്ദേശങ്ങളും എല്ലാം ശങ്കരന്റെ മനസിലൂടെ കടന്നുപോയത്... അന്ന് മുതൽ അയാൾക്ക് മനസിലായി താൻ കൈമാറാനുള്ളത് അത്ര നിസാരപ്പെട്ട ഒന്നല്ലെന്നും, കാലങ്ങൾക്ക് മുൻപ് അത് കൂട്ടിക്കിഴിച്ചു വെച്ച ആൾ ഇനി അങ്ങോട്ട് ഇത് സഞ്ചരിക്കേണ്ട കാര്യങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നും... പക്ഷെ അത് എന്താണെന്നും എന്ത് തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നതെന്നോ ആ പാവത്തിന് അറിയില്ലായിരുന്നു, അല്ല അത് അയാളെ ഏൽപ്പിച്ച ശിവരാമനും.....

-------========-------=======--

ഇനി സിദ്ധുവിലേക്ക് തന്നെ വരാം

സിദ്ധു - ഇലഞ്ഞിദേശം എന്ന മനോഹരമായ ഗ്രാമത്തിലെ ധനികമായ ചിറക്കൽ തറവാട്ടിലെ സന്തതി..പക്ഷെ 3മത്തെ വയസിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു അനാഥത്വം പേറേണ്ടി വന്ന നിർഭാഗ്യവാൻ...പണം എത്രത്തോളം ഉണ്ടെങ്കിലും അനാഥത്വം വലിയൊരു ദാരിദ്ര്യമാണെന്ന് സിദ്ധു വളരെ ചെറുപ്പത്തിൽ തന്നെ മനസിലാക്കി, അതിനുള്ള അവസരം ഇല്ലാതാക്കാൻ ശങ്കരനും ലക്ഷ്മിയും വളരെയേറെ പരിശ്രമിച്ചെങ്കിലും...

പെൺകുട്ടികൾ മാത്രമായിരുന്ന അവർക്ക് സിദ്ധു പ്രിയപ്പെട്ടവനായിരുന്നു...സിദ്ദുവിന്റെ സ്വത്തുക്കൾ എല്ലാം ശങ്കരൻ നല്ല രീതിയിൽ നോക്കി... എങ്ങനെ വേണമെങ്കിലും കൈകാര്യം ചെയ്യാമായിരുന്ന കണക്കറ്റ സ്വത്തുക്കൾ അയാൾ വെറുമൊരു കാര്യസ്തനായി നിന്നു മാത്രം നോക്കിപ്പോന്നു...

കണ്ണെത്താ ദൂരത്തോളം പരന്നു കിടന്ന നെൽപാടവും, അതിനെ വെല്ലുന്ന തെങ്ങും കവുങ്ങും നിറഞ്ഞ തോട്ടങ്ങളിൽ നിന്നും കിട്ടുന്ന അദായമെല്ലാം അയാൾ കണക്കെഴുതി സൂക്ഷിച്ചു വെച്ച് പോന്നു...ആരും നോക്കാനില്ലെങ്കിലും ദൈവത്തിനു മുന്നിൽ കുറ്റക്കാരനാവരുതെന്നു അയാൾക്ക് നിർബന്ധമുണ്ടായിരുന്നു...

അനാഥൻ ആയി ജീവിച്ചു തുടങ്ങിയത് സിദ്ധുവിൽ ഉണ്ടാക്കിയ മുറിവ് ചെറുതൊന്നുമായിരുന്നില്ല..മുൻകോപവും

💬 Comments

View all comments