Chapter Title : നീലക്കൊടുവേലി [Fire blade]
ശേഷം ഇതിനു കാരണഭൂതനായ ഗുരുവിനെ സന്തോഷത്തോടെ തിരികെ യാത്രയാക്കി...
തന്റെ പ്രധാനപ്പെട്ട ഒരു കർത്തവ്യം പൂർത്തീകരിച്ചെന്ന തൃപ്തിയിൽ ആയിരുന്നു കൈമളും, ജീവിതത്തിന്റെ അവസാനഘട്ടത്തിലേക്ക് ഏറെക്കുറെ താൻ പ്രവേശിക്കുന്നത് അയാൾ മനസിലാക്കി...എല്ലാ കാര്യങ്ങൾക്കും പരിഹാരം വേണമെന്നുള്ളതിനാൽ മകന്റെ പെണ്ണായി വരാൻ അർഹതയുള്ളവളെയും കണ്ടെത്തി വിവാഹം ഉറപ്പിച്ചു....
ഒരു ദിവസം കൈമൾ മകനായ ശിവരാമന്റെ കയ്യിൽ ഒരു താക്കോൽ കൊടുത്തശേഷം അത് സിദ്ധു ജനിച്ച് 18 വർഷം കഴിയുമ്പോൾ അവനിലേക്ക് എത്തുന്ന രീതിയിൽ സൂക്ഷിക്കുവാനും അതും മകൻ ജനിച്ചു 2 വയസാകുന്നതിനു മുൻപ് തന്നെ ഏർപ്പാടാക്കണമെന്നും ആവശ്യപ്പെടുമ്പോൾ ശിവരാമൻ അത്ഭുതപ്പെട്ടിരുന്നു... കാരണം അന്ന് അയാളുടെ പ്രായം 25 വയസു മാത്രമായിരുന്നു... പക്ഷെ സ്വന്തം പിതാവ് വെറുമൊരു സാധാരണക്കാരനല്ല എന്ന് തിരിച്ചറിയാവുന്നതിനാൽ ആ വാക്ക് പാലിക്കാൻ അയാൾ തയ്യാറായി...
അങ്ങനെ രണ്ടു ഗ്രാമങ്ങൾക്കപ്പുറത്തു നിന്നും മകം നാളിൽ പിറന്ന കമല ചിറക്കലെ മരുമകളായി...വിവാഹ ശേഷം കുറച്ചു മാസങ്ങൾക്കുള്ളിൽ കൈമൾ ഓർമയായി...അതിന്റെ മുറിവുണങ്ങും മുൻപ് അയാളുടെ നിഴലായിരുന്ന ഭാര്യയും.....വീണ്ടും ചിറക്കൽ തറവാട് കൃഷിക്കാര്യങ്ങളിൽ മാത്രമായി മുഴുകിപോന്നു.... ഉറ്റ സുഹൃത്തായ ശങ്കരനെ കാര്യസ്തനായി നിയമിച്ചതോടു കൂടി ശിവരാമൻ കണക്കുകൾ കൊണ്ടുള്ള തലവേദനയും നിന്നും കുറെയേറെ രക്ഷപ്പെട്ടു....
വിവാഹത്തിനു രണ്ടു വർഷം കഴിഞ്ഞ് കമല സിദ്ദുവിനെ പ്രസവിച്ചു..ആൺകുട്ടി ആണെന്നറിഞ്ഞതോടെ അയാൾ ആ താക്കോൽ ശങ്കരനെ ഏൽപ്പിച്ചുകൊണ്ട് അച്ഛൻ കൈമൾ തനിക്ക് നൽകിയ ഉപദേശം അറിയിച്ചു.. സ്വന്തം പിതാവായി ശിവരാമൻ ഉള്ളതുകൊണ്ട് അന്ന് ആ താക്കോൽ വാങ്ങാൻ ശങ്കരൻ കൂട്ടാക്കിയില്ല, അതുകൊണ്ട് തന്നെ ശങ്കരന് കൂടി കിട്ടുന്ന ഒരു സ്ഥലത്ത് ശിവരാമൻ അത് എടുത്തുവെച്ചു...
പിന്നെയും കാര്യങ്ങൾ
💬 Comments
View all comments