0%

Chapter Title : നീലക്കൊടുവേലി [Fire blade]

Author : Kambikathakal Read All Parts 991

നാടിനു ഉപയോഗമാകാൻ ഉതകുന്ന കൊച്ചുമകനിലായിരുന്നു അയാളുടെ ഹൃദയം...

രണ്ടു പോംവഴിയാണ് അയാൾക്ക്‌ മുൻപിൽ അന്ന് തെളിഞ്ഞത്... ഒന്ന് രണ്ടു ഗ്രാമങ്ങൾക്ക് അപ്പുറത്തുള്ള മകം നാളിൽ പിറന്ന കന്യക മകന്റെ ഭാര്യയാകണം...

രണ്ടാമത് കൊച്ചുമകന് ഈ സിദ്ധി പകർന്നു കൊടുക്കാൻ തക്ക നിലയുള്ള ഒരാളെ കണ്ടുപിടിക്കുക എന്നതാണ്, അത് ഒടുവിൽ കണ്ടെത്തിയത് അരയൻ മല എന്ന കൊടുംകാട്ടിൽ ജീവിക്കുന്ന വളരെ റിസേർവ്ഡ് ആയിട്ടുള്ള ഗോത്രവിഭാഗത്തിൽ പിറന്ന ആറു വിരലുകളോട് കൂടിയ ഒരുവനിലാണ്....അതും 35 വയസായിട്ടും ബ്രഹ്മചാരിയായി ജീവിക്കുന്ന ഒരുവൻ... ഈ സിദ്ധി പകർന്നു കൊടുക്കുമ്പോൾ ഒട്ടേറെ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നു പോകാനുണ്ടെന്നു മുൻപ് പറഞ്ഞതാണല്ലോ.. അതിൽ ബ്രഹ്മചാരിയായ ഒരാൾക്ക് കുറച്ചു കൂടി വേഗത്തിൽ ഇത് സിദ്ധിക്കാൻ കഴിയുമായിരുന്നു... ഗ്രഹനിലയാലും മറ്റു കഴിവുകളും കാര്യപ്രാപ്തികളും വെച്ച് തന്റെ കഴിവ് കൈമാറാനും അതിനെ നല്ല രീതിയിൽ ഉപയോഗിക്കാനും എന്നാണോ തന്റെ പേരക്കിടവ് ഇതിനായി ചെല്ലുന്നത് അന്ന് കണ്ണും ചിമ്മി ഇത് പകർന്നു കൊടുക്കുന്നതിനു പകരം അവനിൽ അങ്ങനെയൊരു സിദ്ധിക്കുള്ള വലുപ്പം ആത്മാവിന് കൂടി നേടിക്കൊടുക്കാൻ തക്ക വണ്ണം കഴിവുള്ളവൻ ആവണമായിരുന്നു, ...കൈമളുടെ കഴിവ് കൊണ്ട് ആറു വിരലുകളോട് കൂടിയ അറുമുഖനെ കണ്ടുപ്പിടിക്കാൻ കുറച്ചു പണിപ്പെട്ടെങ്കിലും ശേഷം അവൻ യോഗ്യനാണെന്ന തിരിച്ചറിവിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഇതിനായി നിയോഗിച്ചു..

23 മാസങ്ങൾ കഴിഞ്ഞു നീണ്ട പഠനത്തിന് ശേഷം തനിക്ക് ഉണ്ടായിരുന്ന സിദ്ധി കൈമൾ ആറുമുഖനിലേക്ക് പകർന്നു നൽകി... അതിന്റെ തേജസ്‌ ശരീരത്തിൽ സ്വീകരിച്ച അറുമുഖൻ തനിക്ക് വന്ന മാറ്റത്തിൽ അത്ഭുതപ്പെട്ടു... ഈ സിദ്ധിയുടെ പ്രയാണത്തിൽ ഒരു നിമിത്തമായി തനിക്കും ഭാഗ്യം ലഭിച്ചതിൽ അയാൾ സന്തോഷവാനായി,

💬 Comments

View all comments