Chapter Title : നീലക്കൊടുവേലി [Fire blade]
അറിയാമായിരുന്നു...എന്നാൽ നല്ല കാര്യങ്ങൾക്കായി അയാൾ ആരും അറിയാതെ ഈ സിദ്ധി ഉപയോഗിച്ച് പോന്നു... നാടിനും നാടിന്റെ നല്ല മാറ്റങ്ങൾക്കും വിലങ്ങുതടി നിൽക്കുന്നവരെ സംസാരിച്ചു അനുകൂലമാക്കാനുള്ള കൈമളിന്റെ കഴിവ് വളരെ വേഗം പ്രശസ്തമായി, വഴക്കുകൾക്കിടയിൽ ഇടനില നിന്നു പ്രശ്നം പരിഹരിക്കാനും, സ്വരച്ചേർച്ചയില്ലാത്ത ഭാര്യഭർത്താക്കന്മാരെ രമ്യതയിൽ എത്തിക്കാനും, കുട്ടികളിൽ വരുന്ന മാനസിക പ്രശ്നങ്ങളെ സംസാരിച്ച ശെരിയാക്കുന്ന കൈമൾ യഥാർത്ഥത്തിൽ സംസാരിച്ചല്ല ഇതെല്ലാം ചെയ്യുന്നതെന്ന് മറ്റാരും അറിഞ്ഞില്ല എന്നതാണ് സത്യം... ഒരിക്കൽപോലും മോശമായ ഒരു കാര്യം പോലും ഈ സിദ്ധി വെച്ച് നേടിയെടുക്കാൻ ആഗ്രഹിക്കാത്ത അയാൾക്കു തന്നിൽ നാട്ടുകാർക്കുള്ള സ്നേഹം സന്തോഷം നൽകി... ആ നാട്ടിൽ അയാൾ കാരണം സന്തോഷവാന്മാരായ ഒരുപാട് പേർ ഉണ്ടായി എന്നുള്ളതാണ് മറ്റൊരു വിജയം..
30 വയസായപ്പോൾ മുറപ്രകാരം വിവാഹം കഴിച്ച് വാസുദേവ കൈമൾ കുടുംബസ്ഥനായി... അവർക്ക് ഉണ്ടായ ഒരേ ഒരു ആൺതരിയായിരുന്നു സിദ്ദുവിന്റെ അച്ഛൻ... പക്ഷെ തന്റെ ഈ സിദ്ധി പകർന്നു കൊടുക്കാൻ തക്ക കാര്യപ്രാപ്തിയും നക്ഷത്രയോഗവും ഇല്ല എന്നുള്ള കാരണത്താൽ അയാൾ സ്വന്തം മകന് ഇത് പകർന്നു നൽകിയില്ല പകരം ജ്യോതിഷസിദ്ധി വെച്ച് കണക്ക് കൂട്ടിയപ്പോൾ മകന് വിവാഹം കഴിക്കേണ്ട പെൺകുട്ടിയെ കണ്ടെത്തി അവളിൽ മകനുണ്ടാവുന്ന കൊച്ചുമകന് ഈ സിദ്ധി തന്റെ മരണശേഷവും പകരാൻ വേണ്ടുന്ന കാര്യങ്ങളും ആലോചിച്ചു... ഒടുവിൽ അതിനുള്ള പരിഹാരമായത് മണിക്കൂറുകളോളം നീണ്ട പ്രശ്നം വെയ്പ്പിലൂടെയാണ്....പക്ഷെ സിദ്ധു ജനിക്കുന്നതിനു കൂടി മാതാപിതാക്കളുടെ സമയം എണ്ണപ്പെടും എന്ന ദോഷവും മറ്റൊരു സാധ്യതയും (അത് വഴിയേ പറയാം )അയാൾ മനഃപൂർവം തിരസ്കരിച്ചു...ഒരുപക്ഷെ അയാളുടെ ജീവിതത്തിൽ അയാളെടുത്ത ഒരേ ഒരു സ്വാർത്ഥ തീരുമാനം അതായിരിക്കാം..തന്നെ പോലെ
💬 Comments
View all comments