0%

Chapter Title : നീലക്കൊടുവേലി [Fire blade]

Author : Kambikathakal Read All Parts 692

വലിയൊരു ജോലി ഓരോ ഗുരുവിലും ഉണ്ട്.... വാസുദേവൻ ഇതൊരു മോശം കാര്യത്തിനായി ഉപയോഗിക്കില്ല എന്ന ബോധ്യം വിശ്വമിത്രന് ഉണ്ടായിരുന്നു...ഇതിലെ മറ്റൊരു കാര്യം ഇത് മറ്റൊരാൾക്ക്‌ പറഞ്ഞുക്കൊടുക്കുന്നതോടെ തങ്ങൾക്കുള്ള ഈ കഴിവ് അവർ മറന്നു പോകും... പിന്നീട് ഒരിക്കലും അവർക്ക് ഇങ്ങനെയൊരു കഴിവ് ശിഷ്യനിൽ നിന്നും തിരിച്ചു സ്വീകരിച്ചാൽ പോലും ലഭിക്കില്ല..

വിശ്വമിത്രൻ ആദ്യമെല്ലാം ഇത് നല്ല കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതെങ്കിലും ഇടക്ക് എപ്പഴോ അയാൾ സ്ത്രീകളെ വശീകരിക്കുവാനായി ഉപയോഗപ്പെടുത്തി..... വര്ഷങ്ങളോളം അതിലാണ് സുഖം എന്ന് കരുതിയ അയാൾക്ക് പതിയെ അത് മടുപ്പായി..അങ്ങനെ അതിൽ നിന്നും ഒരു തിരിച്ചറിവ് വന്നപ്പോളാണ് എല്ലാത്തിൽ നിന്നും മാറി ദൂരെ ഒരു ചെറിയ വീടു വെച്ച് പാവപ്പെട്ട വീട്ടിൽ നിന്നും വിവാഹവും കഴിച്ച്‌ അറിയാവുന്ന ബാക്കി കാര്യങ്ങൾ ഒരു ഗുരുകുലം രീതിയിൽ വിദ്യാർത്ഥികൾക്ക് പകരുന്ന സമ്പ്രദായം സ്വീകരിച്ചത്.... തിരിച്ചറിവ് വേണം എന്നുള്ളതാണ് പ്രധാനം...

വാസുദേവന് ഗുരു എല്ലാം തികഞ്ഞ ആളായിരുന്നു... പഴയ കാര്യങ്ങൾ അറിയാത്തത് കൊണ്ട് തന്നെ ഗുരുവിനെ ആകാശത്തോളം ഉയരത്തിൽ തന്നെ കണ്ടു...

വിശ്വമിത്രൻ പകർന്നു കൊടുത്ത വിദ്യക്ക് വേണ്ടി കഠിനമായ തയ്യാറെടുപ്പുകൾ വാസുദേവന് വേണ്ടി വന്നിരുന്നു... കാരണം 100% ഏകാഗ്രതയും മനശക്തിയും ചേരുമ്പോൾ മാത്രമേ ഇത്തരമൊരു ക്രിയക്ക് പ്രകൃതിപോലും സമ്മതിക്കൂ....എന്നാൽ ഇതിനെ മറ്റൊരു പരീക്ഷണമായി കണക്കാക്കിയ വാസുദേവൻ നന്നായി തന്നെ ആ ഘട്ടം പൂർത്തിയാക്കി. ഒടുവിൽ ഗുരുവായ വിശ്വമിത്രനിൽ നിന്നും ആ അത്ഭുതസിദ്ധി വാസുദേവകൈമൾ എന്ന ചിറക്കൽ സന്തതിയിലേക്ക് വന്നു ചേർന്നു...

പഠനം പൂർത്തിയാക്കി ചിറക്കലിലേക്ക് തിരിച്ചെത്തിയ കൈമൾ സംഭവിച്ചതൊന്നും എവിടെയും പറഞ്ഞില്ല... ആരെങ്കിലും അറിഞ്ഞാൽ അത് തനിക്ക് അപകടമാകുമെന്ന് അയാൾക്ക്

💬 Comments

View all comments