0%

Chapter Title : നീലക്കൊടുവേലി [Fire blade]

Author : Kambikathakal Read All Parts 687

ദൈന്യതയോടെ നോക്കികൊണ്ട്‌ അയാൾ ചോദിച്ചു..

"വേണം ശങ്കരൻ മാമ....ഇപ്പൊത്തന്നെ പോയില്ലെങ്കിൽ എനിക്കൊരു സമാധാനം കിട്ടില്ല.."

ചുമലിലിരിക്കുന്ന അയാളുടെ കൈ മാറ്റി അയാളുടെ പുറത്തൊന്നു തട്ടിക്കൊണ്ടു അവൻ അടുക്കള വാതിലിലേക്ക് നോക്കി.

നിറക്കണ്ണുകളുമായി വായപ്പൊത്തി നിൽക്കുന്ന ലക്ഷ്മി അമ്മയുടെ അടുത്തേക്ക് അവൻ നടന്നു...

" തിരിച്ചുവരവിനെക്കുറിച്ച് എനിക്ക് ഈ സമയത്ത് ഒന്നും പറയാൻ പറ്റുന്നില്ല, അറിയാമല്ലോ ഈ പോക്ക് മാത്രമേ ഞാൻ തീരുമാനിക്കുന്നുള്ളൂ, ബാക്കി എല്ലാം വരുന്നപോലെ .... എന്തായാലും എന്റെ മനസ്സിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടു പിടിക്കുന്നത് വരെ ഒരു മടങ്ങി വരവില്ല .... അപ്പൊ...ശെരി,പോയി വരട്ടെ...!! "

അവരുടെ കൈ പിടിച്ചു കൊണ്ട് അവൻ പുഞ്ചിരിയോടെ പറഞ്ഞു..

മറുത്തൊന്നും പറയാതെ അവർ അനുഗ്രഹിക്കാണെന്ന വണ്ണം മുടിയിലൂടെ തഴുകി സമ്മതമറിയിച്ചു...

അവരെ രണ്ടുപേരെയും നോക്കി ഒന്നുകൂടി പുഞ്ചിരിച്ചുകൊണ്ട് അവൻ തിരിഞ്ഞു , ഒരു മാത്ര കണ്ണെറിഞ്ഞു ഉള്ളിലേക്ക് നോക്കിയപ്പോൾ പ്രതീക്ഷിച്ചത് പോലെ നിർവികാരമായ നാല് കണ്ണുകൾ ഡെയിനിങ് റൂമിൽ കണ്ടെത്തി,

ഒരു നിമിഷം ആലോചിച്ച ശേഷം ചെറിയൊരു നിശ്വാസത്തോടെ സിദ്ധു അവർക്കരികിലേക്ക് നടന്നു..

അവന്റെ വരവ് കണ്ടപ്പോൾ തെല്ലൊരു പരിഭ്രമം ആ രണ്ടു പേരുടെ സുന്ദരമായ കണ്ണുകളിലും പടർന്നു.. അത് മനസിലാക്കിയെന്നോണം ഒരു പുഞ്ചിരിയോടെയാണ് അവൻ അടുത്ത് ചെന്നത്..

" ഓർക്കാൻ മാത്രം നല്ല ഓർമകളൊന്നും എന്നിൽ നിന്നും നിങ്ങൾക്കുണ്ടായിട്ടില്ലെന്നറിയാം, ഇനി തിരിച്ചു വന്നാലും ഇതുപോലെ ആവില്ലെന്നു പറയാനും കഴിയില്ല, പക്ഷെ യാത്ര പറഞ്ഞു പോവാൻ ഒരുപാട് പേരൊന്നും എന്റെ ജീവിതത്തിൽ ഇല്ലാത്തത്കൊണ്ടു വന്നതാണ്...

പറഞ്ഞു തീർന്നപ്പോൾ വളരെ ലോലമായ തലയാട്ടലുകളിലൂടെ അവർ രണ്ടുപേരും സമ്മതമറിയിച്ചു...ഒന്നുകൂടി നോക്കിയപ്പോൾ

💬 Comments

View all comments