Chapter Title : നീലക്കൊടുവേലി [Fire blade]
തന്റെ കണ്ണുകളുമായി ഇടഞ്ഞ സിതാരയുടെ കണ്ണുകൾ പരിഭ്രമത്തോടെ താഴ്ന്നതും അറിയാതെയെന്നോണം അവളുടെ ചുണ്ടുകളെ നാക്ക് നനച്ചു ഒന്നുകൂടി ചുവപ്പിച്ചതും സിദ്ധു കൊതിയോടെ നോക്കി..പെട്ടെന്ന് തന്നെ പിന്തിരിഞ്ഞ സിദ്ധു പുഞ്ചിരിയോടെ തന്നെ വാതിൽ കടന്നു പുറത്തിറങ്ങി...
" നിങ്ങൾ വിഷമിക്കരുത്, അനാഥനായ എനിക്ക് നിങ്ങൾ തന്ന സ്നേഹം പകരം വെക്കാനില്ലാത്തതാണ്... അതുകൊണ്ട് തന്നെയാണ് ഞാൻ അഥവാ മടങ്ങി വന്നില്ലെങ്കിൽ ഈ കാണുന്നതെല്ലാം നിങ്ങൾക്ക് വരുന്ന രീതിയിൽ ഇഷ്ടദാനം ചെയ്ത് വെച്ചിരിക്കുന്നത്... സന്തോഷത്തോടെയാണ് ഞാൻ ഇപ്പോൾ പോകുന്നതും...
തിരിച്ചു വരുമെന്ന് വാക്ക് തരാൻ പറ്റാത്തത് കൊണ്ട് വരാൻ ശ്രമിക്കുമെന്ന് മാത്രമേ പറയുന്നുള്ളൂ... "
തന്റെ ടൂർ ബാഗ് വണ്ടിയിലേക്ക് വെച്ചുകൊണ്ട് അവനത് പറഞ്ഞപ്പോൾ നിർവികാരമായി ചിരി വരുത്താനെ ആ പാവങ്ങൾക്ക് സാധിച്ചുള്ളൂ..
അവന്റെ പോക്ക് ശങ്കരനും ലക്ഷ്മിയമ്മക്കും അപ്രതീക്ഷിതമൊന്നും ആയിരുന്നില്ല ,ശങ്കരനു എല്ലാം അറിയാമായിരുന്നു.. കാരണം അയാൾ വിധിയിൽ വിശ്വസിച്ചിരുന്നവനാണ്, പ്രത്യേകിച്ച് പറഞ്ഞാൽ എത്രയോ വർഷങ്ങൾക്ക് മുൻപ് അതായത് സിദ്ധുവിന്റെ മുത്തച്ഛൻ വാസുദേവകൈമൾ സിദ്ധുവിന്റെ ജനനത്തിന് മൂന്പ് തന്നെ പറഞ്ഞിരുന്ന കാര്യമാണ് ഈ കാണുന്ന നിമിഷം..അത് പ്രകാരം ഈ പോക്കിന് ഒരു തിരിച്ചുവരവ് നിർബന്ധമായും ഉണ്ടാകുമെന്നും അയാൾക്ക് അറിയാം .
എന്താണ് നടക്കുന്നതെന്നു മനസിലായില്ല അല്ലേ...? എല്ലാം വഴിയേ പറഞ്ഞു തരാം..
കെട്ടിവെച്ചതെല്ലാം ഒന്നുകൂടി ഉറപ്പുവരുത്തി സിദ്ധു കണ്ണുകൾ കൊണ്ട് അവരോട് യാത്ര പറഞ്ഞു... ശേഷം മാസങ്ങൾ കൊണ്ടു സജ്ജമാക്കിയ 4×4 വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്ത് മുൻപോട്ടെടുത്തു..
ഇരുവശവും വെള്ളാരം കല്ലുകൾ പാകിയ മനോഹരമായ മുറ്റത്തിലൂടെ അവൻ ഓടിച്ചു... ഗേറ്റ് കിടക്കുന്ന വേളയിൽ താൻ പോകുന്നത് സങ്കടത്തോടെ നോക്കിനിൽക്കുന്ന
💬 Comments
View all comments