0%

Chapter Title : നീലക്കൊടുവേലി [Fire blade]

Author : Kambikathakal Read All Parts 689

പ്രിയപ്പെട്ടവരേ മിററിലൂടെ നോക്കി മനസ് നിറച്ചുക്കൊണ്ട് അവൻ പാടവക്കിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ചെമ്മൺ പാതയിലേക്ക് വണ്ടി കേറ്റി...പൊടി പടലങ്ങൾ പറത്തിക്കൊണ്ട് നീങ്ങുന്ന കരുത്തുള്ള തന്റെ വാഹനത്തിൽ സംതൃപ്തനായി അവൻ ഇരുന്നു..

******************

ഇത് സിദ്ദുവിന്റെ കഥയാണ്.. സാധാരണക്കാരനായി ജനിച്ച എന്നാൽ അസാധാരണമായ എന്തെങ്കിലും കഴിവുകൾ വേണമെന്ന് ആഗ്രഹിച്ചു ജീവിക്കുന്ന മലയാളികളിൽ ഒരുവൻ...

ഈ പുറപ്പെട്ടു പോക്കിനെക്കുറിച്ച് പറയുന്നതിന് മുൻപ് പഴയ കാര്യങ്ങൾ കൂടി നിങ്ങൾക്ക് പറഞ്ഞു തരാം... എങ്കിലേ കഥക്ക് ഒരു പൂർണത കിട്ടുകയുള്ളൂ.... സിദ്ധു ജനിച്ച ചിറക്കൽ തറവാട്ടിലെ ഒരാൾക്കൊഴികെ മറ്റുള്ളവർക്കൊന്നും സിദ്ദുവിന്റെ ഈ കഥയുമായി അത്ര വലിയ ബന്ധമൊന്നും ഇല്ല, വാസുദേവകൈമൾ എന്ന മുത്തച്ഛന് ഒഴികെ... അയാളുടെ കഥയിലൂടെ നമുക്ക് സിദദ്ദുവിലേക്കു നീങ്ങാം...

പരമ്പരാഗതമായി കൃഷിയും അനുബന്ധക്കാര്യങ്ങളിലും മുഴുകി ജീവിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ചിറക്കൽ കുടുംബത്തിൽ 4ആം തലമുറയിൽ ഉണ്ടായ ആളാണ് വാസുദേവ കൈമൾ, ചെറുപ്പം തൊട്ടേ ഗണിതക്കാര്യങ്ങളിൽ പ്രാവീണ്യം കൂടുതലായിരുന്നു അയാൾക്ക്, അതുപോലെ മറ്റൊരു വിനോദം രാത്രിയിലെ തെളിഞ്ഞ ആകാശത്തു നോക്കി ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി മണിക്കൂറുകളോളം ചിലവഴിക്കുക എന്നതായിരുന്നു...

പിന്നീട് അതിനെക്കുറിച്ചുള്ള സംശയങ്ങൾക്കു ഉത്തരം പറഞ്ഞു മടുത്തപ്പോൾ അയാളുടെ മാതാപിതാക്കൾ കുറച്ചകലെയുള്ള ഒരു പഴയ ഗുരുകുലത്തിൽ കൊണ്ടുപോയി തുടർ വിദ്യാഭ്യാസത്തിനു ചേർത്തു...

സത്യത്തിൽ വ്യത്യസ്തമായി ചിന്തിക്കുന്ന മകന്റെ ഉള്ളിൽ കുറച്ചു കാറ്റും വെളിച്ചവും കടന്നു വന്നോട്ടെ എന്നായിരുന്നു ആ ചേർക്കലിന്റെ ഉദ്ദേശ്യമെങ്കിലും കുഞ്ഞുവാസുദേവനെ സംബന്ധിച്ചിടത്തോളം അയാൾക്ക് കിട്ടിയ നല്ലൊരു ഗുരു തന്നെയായിരുന്നു വിശ്വമിത്രൻ എഴുത്തച്ഛൻ.. ഒരു ഗുരുവിനു വേണ്ട എല്ലാ ഗുണങ്ങളും അടങ്ങിയ പുള്ളിക്കാരന് ചെറുതെങ്കിലും ഉണ്ടായിരുന്ന ഒരു ബലഹീനതയാണ് ഈ കഥയുടെ

💬 Comments

View all comments