Chapter Title : നീലക്കൊടുവേലി [Fire blade]
പറഞ്ഞത് കേട്ട് അവൻ മറുത്തൊന്നും പറയാതെ നിശ്വാസമുതിർത്തു....
സുശീല വല്ലാത്തൊരു അവസ്ഥയിൽ ചിന്തമഗ്നയായി നിന്നു...പിന്നെ കുറച്ചു സമയത്തെ കൂട്ടിക്കിഴിച്ചിലുകൾക്ക് ഒടുവിൽ എന്തോ തീരുമാനത്തിൽ എത്തി അവരെ നോക്കി..
" ഞാൻ തന്നെ നിന്നോളാം ലക്ഷ്മിയമ്മേ, ഇരുട്ടാവുമ്പോളേക്ക് എനിക്ക് വീട്ടിൽ ഒന്ന് പോയി വരണം, മരുന്ന് എടുക്കണം പിന്നെ അവരോട് പറയേം വേണം..."
ന്യായമായ ആവശ്യമാണ്... ലക്ഷ്മിയമ്മക്ക് സന്തോഷമായി, സിദ്ധുവിന്റെ കാര്യത്തിൽ ഒരു റിസ്ക് എടുക്കാൻ അവർക്ക് സാധിക്കില്ലായിരുന്നു....പെറ്റതല്ലെങ്കിലും പോറ്റി വളർത്തിയതല്ലേ..!!
" നന്ദിയുണ്ട് മോളെ.... നേരം വൈകാതെ പോയി വായോ..."
സിദ്ദുവിനെ ഒന്ന് ബാത്‌റൂമിൽ കൊണ്ട് മൂത്രമൊഴിപ്പിച്ചു തിരിച്ചു ബെഡിൽ കിടത്തിയ ശേഷം കൊണ്ടുവന്നതെല്ലാം പെറുക്കിയെടുത്ത് അവർ രണ്ടുപേരും താഴേക്ക് പോയി.... സിദ്ദുവാകട്ടെ നല്ലൊരു ഉഴിച്ചിൽ കഴിഞ്ഞ വേദന നിറഞ്ഞ സുഖത്താൽ നന്നായിട്ടൊന്നു മയങ്ങി..
" സിദ്ധു....മോനെ... സിദ്ധു.. "
അകലെ നിന്നും ആരോ പേര് വിളിക്കുന്നത് കേട്ട് പതിയെ അവൻ മിഴികൾ തുറന്നു....
അസമയത്തു ഉറങ്ങിയതിന്റെ മന്ദിപ്പ് ഉണ്ടായിരുന്നത് കൊണ്ട് എവിടെയാണ് കിടക്കുന്നതെന്നോ സമയം എന്താണെന്നോ ഒന്നും അവന് ഓടിയില്ല....
ലക്ഷ്മിയമ്മ മുന്നിൽ ഇരിക്കുന്നത് മാത്രം തലച്ചോറിന് പിടുത്തം കിട്ടി...
" എന്തൊരു ഉറക്കാ ഇത്... എത്ര നേരായി വിളിക്കുന്നു എന്നറിയാമൊ..? "
അവർ തലമുടിയിൽ തഴുകിക്കൊണ്ട് ചോദിച്ചു... ..തനിക്ക് വയ്യാതായപ്പോൾ അവർക്ക് കുറച്ചുകൂടി സ്നേഹവും കരുതലും കൂടിയിട്ടുണ്ടെന്നു സിദ്ധു മനസിലാക്കി, അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... ചുമരിലെ ക്ലോക്കിൽ 8.40 ആയെന്നത് കണ്ട് അവൻ കുറച്ചു ബുദ്ധിമുട്ടി എഴുന്നേൽക്കാൻ ശ്രമിച്ചു...
അത് കണ്ടു കൊണ്ട് വന്ന സുശീല അവനെ പുഷ്പം പോലെ ചാരിയിരുത്തി..കഞ്ഞിയുമായി
💬 Comments
View all comments