0%

Chapter Title : നീലക്കൊടുവേലി [Fire blade]

Author : Kambikathakal Read All Parts 714

അവസ്ഥയിൽ ആയിരുന്നത് കൊണ്ട് സിദ്ധുവിന് മറുപടി ഉണ്ടായില്ല...

" സുശീല ഇന്ന് ഇവിടെ കിടന്നോളു, കുട്ടിക്ക് രാത്രി എന്തെങ്കിലും ആവശ്യം വന്നാൽ ആരെങ്കിലും വേണ്ടേ...!! "

അവർ താഴേക്ക് പോവാൻ ഒരുങ്ങുന്നതിനിടെ ലക്ഷ്മിയമ്മ പറഞ്ഞു..

" അയ്യോ, അത് മാത്രം പറയരുത്, എന്നെ കൊണ്ടു പറ്റില്ല ലക്ഷ്മിയമ്മേ ... "

അവർ ലക്ഷ്മിയമ്മയോട് കെഞ്ചി..

" ഈ നശിച്ച ശ്വാസം മുട്ട് കാരണം എന്നെ കൊണ്ടു ഒന്നിനും സാധിക്കില്ല , കുട്ടിക്ക് അഥവാ കൂടുതലാവുകയാണെങ്കിൽ ഒന്ന് മൂത്രം ഒഴിപ്പിക്കാൻ കൊണ്ടുപോവാൻ പോലും ഒരാളില്ലാതെ ശെരിയാകില്ല.. "

" ശങ്കരേട്ടന് ഉറക്കമിളച്ചാൽ നാളെ തീരെ വയ്യാതാകും, ഞങ്ങൾക്കൊക്കെ വയസ്സായില്ലേ കുട്ട്യേ ....ഒന്ന് കേൾക്കൂ.. നാളെ പകൽ പുറംപ്പണിക്ക് വരണമെന്നില്ല, അത് മറ്റാരെങ്കിലും നോക്കിക്കോളും "

ലക്ഷ്മിയമ്മ വിടുന്ന ലക്ഷണമില്ല..

" അതല്ല, എനിക്കും ഉറക്കം പ്രശ്നമാണ്, പറഞ്ഞില്ലേ ഊരവേദനയുണ്ടെന്നു അതിന്റെ മരുന്ന് കുടിച്ചാൽ ഉറങ്ങിപ്പോവും, രാവിലെ വരെ ഒന്നും അറിയാറില്ല, അതിനിടക്ക് മോനെന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ അറിയുക കൂടി ഇല്ല... അതല്ലാതെ ധിക്കാരം പറയുന്നതല്ലാ.. "

ലക്ഷ്മിയമ്മ യാചിക്കുന്നത് പോലെ പറയുന്നത് കേട്ടപ്പോൾ സുശീലയും അവരുടെ ബുദ്ധിമുട്ട് പറഞ്ഞുക്കൊടുത്തു... എന്നാൽ സിദ്ധുവിന് ഇതെല്ലാം കേട്ടു ദേഷ്യമാണ് തോന്നിയത്..

" എനിക്ക് വേണ്ടി ആരും ബുദ്ധിമുട്ടണ്ട, ഞാൻ എന്തെങ്കിലും ചെയ്തോളാം.. നിങ്ങൾ രണ്ടാളും പൊക്കോളൂ.. "

അത് കേട്ടത്തോടെ ലക്ഷ്മിയമ്മയുടെ കണ്ണുകൾ നിറഞ്ഞു...

" മോന് വേണ്ടി ബുദ്ധിമുട്ടുന്നതിൽ സന്തോഷമേ എനിക്കുള്ളൂ... ഞാൻ നിന്നോളാം, നിന്നെ ഇങ്ങനെ കിടത്തി പോവാൻ കഴിയില്ല... "

സിദ്ധുവിന്റെ തലമുടിയിൽ തഴുകികൊണ്ട് അവർ

💬 Comments

View all comments