Chapter Title : നീലക്കൊടുവേലി [Fire blade]
ചൂടായതുകൊണ്ടും അവനും വിയർത്തൊലിച്ചു... മതി മതി എന്ന് പലതവണ കരഞ്ഞു പറഞ്ഞെങ്കിലും അവരുടെ ശരീരഭാരവും താങ്ങി വേദന അനുഭവിച്ചു കിടക്കാനെ അവന് കഴിഞ്ഞുള്ളു... വേദന കുറയാൻ വേണ്ടി വേറെന്തെങ്കിലും ചിന്തിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല..
ലക്ഷ്മിയമ്മ അവർ ചെയ്യുന്നത് നോക്കി അത്ഭുത്തോടെയും, അവന്റെ വേദനയിൽ കുറച്ചു നിസ്സഹായത കാണിച്ചും താടിക്ക് കയ്യും കൊടുത്ത് അരികിൽ തന്നെ ഇരുന്നു..
നേരം സന്ധ്യയായി, ചുവപ്പ് പാളികൾ വീണു ആകാശം പതിവുപോലെ സുന്ദരിയായി.. തീറ്റ തേടിപ്പോയ കിളികൂട്ടങ്ങൾ പലവിധ ശബ്ദങ്ങളാൽ തൊടിക്ക് മുകളിലൂടെ പോവുന്നതും നോക്കി കിടന്നപ്പോ സിദ്ധുവിന് വേദനക്ക് ഇത്തിരി ശമനം തോന്നി...
ഇടക്ക് ശങ്കരൻ വന്നു കുറച്ചു സമയം ഈ കലാപരിപാടികൾ കണ്ടു നിന്നു.. സിദ്ധുവിന്റെ വേദനിക്കുന്ന മുഖം അയാളിലും നൊമ്പരമുണർത്തി.... കുളപ്പടവിൽ വീണ കാര്യം അങ്ങേർക്ക് അറിയാത്തത് കൊണ്ട് ലക്ഷ്മിയമ്മ അതും അയാൾക്ക് വിവരിച്ചു...
കുറച്ചു സമയം കഷ്ടം വെച്ചു നിന്നതല്ലാതെ അയാൾ ഒന്നും പറഞ്ഞില്ല... ശേഷം പടിയിറങ്ങിപ്പോയി.
കുറച്ചേറേ സമയത്തെ ഉഴിച്ചിലിന് ശേഷം സുശീല അവസാനിപ്പിച്ചു...ക്ഷതമേറ്റ ഭാഗങ്ങളിലെല്ലാം തന്റെ കൈകൾ എത്തിയെന്നുറപ്പാക്കിയ ശേഷം തോർത്ത് ചൂടുവെള്ളത്തിൽ മുക്കി നന്നായി ചൂട് പിടിച്ചുകൊടുത്ത ശേഷമാണ് നിവർന്നു നിന്നത്..
സ്വന്തം എളിക്കു കൈകുത്തി ഒന്ന് പുറകിലേക്ക് സ്‌ട്രെച് ചെയ്ത ശേഷം അവർ കൊണ്ടുവന്ന പാത്രങ്ങൾ എടുക്കാൻ തുടങ്ങി...
" അധികം പ്രശ്നൊന്നും ഇല്ലെന്നേ.. അത് ആ കൽ പടവ് തട്ടിയതിന്റെ ഒരു ചതവായിരുന്നു.. ഞെരമ്പോന്നും പിടച്ചിട്ടില്ല, എല്ലിനും കുഴപ്പമില്ല.. നാളേക്ക് മാറിക്കോളും, വേണേൽ രാവിലെ കൂടി ഒന്ന് ഉഴിഞ്ഞു തരാം.."
ഇനിയൊരു ഉഴിച്ചിലിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്തത്ര
💬 Comments
View all comments