Chapter Title : നീലത്താമര [Hudha]
ഒന്ന് ചിരിച്ചു
ഇവൻ വരുന്നതിനു ദുരുദ്ദേശം ഉണ്ട് എനിക്കതില്ലല്ലോ
"ഏതായാലും നീ വന്നത് നന്നായി..നീ പൂമുഖത്തേക്ക് ചെന്നോളൂ ഏട്ടൻ അവിടെ ഉണ്ട് "
മനു പൂമുഖത്തേക്ക് നടന്നു
ഒരു കല്യാണവീടിന്റെ എല്ല തിരക്കുകളും അവിടെ കാണാൻ ഉണ്ടായിരുന്നു
അച്ഛനും വല്യമ്മയും പൂമുഖത്ത് നിന്നു കാര്യമായ സംസാരത്തിലാണ്
അതാണ് വല്യമ്മ എന്നു ഉണ്ണി ആണ് അവനോട് പറഞ്ഞതു
സുചിത്ര അവനു പുറം തിരിഞ്ഞു നിന്നിരുന്നത് കൊണ്ട് അവനു അവരെ കാണാൻ പറ്റുന്നുണ്ടായില്ല
അച്ഛനെയും അമ്മാവന്മാരെയും അടക്കിനിർത്താൻ പോന്ന വല്യമ്മയെ കാണാൻ ഉള്ള ആകാംക്ഷയിൽ അവൻ എത്തി വലിഞ്ഞു നോക്കി
"മനു ഇങ്ങോട്ടു വരൂ.." അവനെ കണ്ട മാത്രയിൽ നന്ദൻ ,അവന്റെ അച്ഛൻ അവനെ വിളിച്ചു
"ഇവനെയും ഉണ്ണിയേയും വിടാം കുട്ടികളുടെ കൂടെ .."
സുചിത്ര അവനെ നോക്കി ഗൗരവം വിടാതെ ഒന്നു പുഞ്ചിരിച്ചു..
"സുഖം ആയിരിക്കുന്നൊ മനു ? "
മനു അവരെ കണ്ട അത്ഭുദം കൂറി നിന്നു പോയി എന്നതാണ് വാസ്തവം
ബാഹുബലിയിലെ രമ്യ കൃഷ്ണനെ പോലെ ഒരു ലക്ഷണമൊത്ത പെണ്ണ്
ഇവരെ എങ്ങനെ അനുസരിക്കാതെ ഇരിക്കും
മുഖത്തു തന്നെ ഉണ്ട് ആ ആജ്ഞാഭാവം
അവൻ അവരെ നോക്കി തലയാട്ടി
മനുവിനെയും കൂട്ടി കല്യാണിയെ അമ്പലത്തിലേക്ക് അയക്കാൻ ആയിരുന്നു നന്ദൻ അവരെ വിളിച്ചത്
ഉണ്ണിയെ മാല എടുക്കാനും മറ്റുമായി അയച്ചു
തമാസിക്കരുത് എന്നു പ്രത്യേകം പറയാനും അയാൾ മറന്നില്ല
ടാർ ചെയ്ത നാട്ടു വഴിയിലൂടെ സിറ്റി പൊടി പറത്തി പാഞ്ഞു
"ചേച്ചി ...നമ്മുടെ വല്യമ്മ ഇല്ലേ പുള്ളി എന്താ കല്യാണം ഒന്നും കഴിക്കാഞ്ഞത്?"
"നീ ഇപ്പോഴാണോ അതൊക്കെ
💬 Comments
View all comments