Chapter Title : നീലത്താമര [ഉർവശി മനോജ്]
.. എങ്ങോട്ടാണെന്ന് വെച്ചാൽ പൊക്കോണം , അതൊന്നും എനിക്ക് അറിയേണ്ട കാര്യമില്ല .. എന്റെ അച്ഛനെ വല വീശി പിടിച്ച തേവിടിശ്ശി അല്ലേടി നീ ... നിന്റെ മോള് ചാനലിൽ കയറിയിരുന്ന് വാർത്ത വായിച്ച് കുറെ ഉണ്ടാക്കുന്നില്ലേ .. അതും കൊണ്ട് എങ്ങോട്ടെങ്കിലും പൊയ്ക്കോണം "
പോലീസിനെ വിളിക്കും എന്ന മീനാക്ഷിയുടെ ഭീഷണി വക വയ്ക്കാതെ വിനായകൻ പറഞ്ഞു.
പെട്ടെന്ന് താഴെ നിന്നും ഉച്ചത്തിലുള്ള അജൂട്ടന്റെ കരച്ചിൽ കേട്ടു ... കുഞ്ഞിനെ അവൻ എന്തെങ്കിലും ചെയ്തു കാണുമോ എന്ന ഭയത്താൽ ഞാൻ വേഗത്തിൽ സ്റ്റെയർ ഇറങ്ങി താഴേക്ക് ചെന്നു. കുഞ്ഞിന്റെ മുടിക്ക് കുത്തിപ്പിടിച്ച് അട്ടഹസിക്കുക ആയിരുന്നു അയാൾ.
"ഓ ... നീ ആണല്ലേ ഇവരുടെ ബോഡി ഗാർഡ് .. ഒരു വരത്തനെ ഇവിടെ കയറ്റി താമസിപ്പിച്ചു എന്ന് ഞാൻ അറിഞ്ഞു , നിന്നെ ഒന്ന് കാണാനായി ഞാൻ കാത്തിരിക്കുകയായിരുന്നു " സ്റ്റെയർ ഇറങ്ങി താഴേക്കു ചെന്ന എന്നോടായി വിനായകൻ പറഞ്ഞു.
അവൻ പറഞ്ഞു തീരും മുൻപേ
'കുഞ്ഞിനെ വിടെടാ മയിരെ ' എന്നലറി കൊണ്ട് ഞാൻ വിനായകന് നേരെ പാഞ്ഞടുത്തു.
ഒരു മിന്നൽ പിണർ കണ്ണിൽ അടിച്ചത് മാത്രം ഓർമ്മയുണ്ട് .. എന്താണ് സംഭവിച്ചതെന്നോ ഞാൻ എവിടെയാണെന്നോ ബോധ്യം വരാൻ അല്പം സമയം എടുത്തു.
ബോധം തെളിയുമ്പോൾ ഹോസ്പിറ്റലിലാണ് , കണ്ണു തുറന്നപ്പോൾ ആദ്യം കണ്ടത് ജിബീഷ് ചേട്ടനെയും. മൂക്കിന്റെ വലതു ഭാഗത്ത് നന്നായി നീരുണ്ട് ഒപ്പം വേദനയും വലതു കാലിൽ പ്ലാസ്റ്ററും.
"ഒന്നും ഓർമ്മയില്ല ചേട്ടാ ..." ദയനീയ ശബ്ദത്തിൽ ചേട്ടനെ നോക്കി ഞാൻ പറഞ്ഞു.
💬 Comments
View all comments