Chapter Title : നീലത്താമര [ഉർവശി മനോജ്]
"ഒന്നും ഓർക്കാതിരിക്കുന്നതാണ് വിശാഖേ നല്ലത് അമ്മാതിരി ഇടി അല്ലേ ആ വിനായകന്റെ കയ്യിൽ നിന്നും നീ മേടിച്ചു കൂട്ടിയത് "
"വലതുകാൽ അനക്കാൻ പറ്റുന്നില്ല ചേട്ടാ .."
"ഉടനെയൊന്നും അനക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ... ഒരു മാസം കമ്പ്ലീറ്റ് റസ്റ്റ് വേണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത് , പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് .. ആ വിനായകന്റെ ഒറ്റ ചവിട്ടിൽ തന്നെ കാൽ ഒടിഞ്ഞു പോയി "
ദയനീയ ഭാവത്തിൽ ജിബീഷ് ചേട്ടൻ പറഞ്ഞു.
"അയ്യോ .. ഓർമ്മിപ്പിക്കല്ലേ ചേട്ടാ , എന്നിട്ട് ആ ദ്രോഹി എവിടെയാണ് ?"
"അടി കൊണ്ട് നീ വീണപ്പോൾ തന്നെ മീനാക്ഷി പോലീസിനെ വിളിച്ചു , അവനെ അറസ്റ്റ് ചെയ്തിട്ടുണ്ട് . പക്ഷേ കാര്യമൊന്നുമില്ല ഉടൻ തന്നെ ജാമ്യത്തിലിറങും .. നീ ഒന്ന് സൂക്ഷിച്ചോളൂ .. എന്തായാലും ഒരു മാസത്തേക്ക് ഇനി ഓഫീസിൽ വരാൻ സാധിക്കുമെന്ന് തോന്നുന്നില്ല , നിന്റെ ജോലിയെ ബാധിക്കാതെ ഞാൻ നോക്കിക്കോളാം വർക്ക് അറ്റ് ഹോം സെക്ഷനിലേക്ക് മാറ്റിത്തരാം .. വീട്ടിലിരുന്ന് കുറച്ചു ദിവസം ജോലി ചെയ്യാം " ജിബീഷ് ചേട്ടൻ പറഞ്ഞു.
ഡിസ്ചാർജ് ചെയ്തു മാലതി ആൻറിയുടെ വീട്ടിലേക്ക് എത്തുമ്പോൾ മീനാക്ഷിയെ കാത്ത് ചാനലിന്റെ കാർ വെയിറ്റിംഗ് ആയിരുന്നു.
' ഇവള് പോയില്ലേ ....' മനസ്സിൽ പറഞ്ഞു തീരും മുൻപേ ചാനലിലേക്ക് പോകുവാൻ തയ്യാറായി മീനാക്ഷി ഇറങ്ങി.
വടി പോലെ ഉടുത്തിരിക്കുന്ന കോട്ട സാരി ഉടയാതെ ഓരോ ചുവടും ശ്രദ്ധയോടെ വച്ചു കൊണ്ട് ഏതോ കടുത്ത നിറത്തിലുള്ള ലിപ്സ്റ്റിക് ചുണ്ടുകളിലും റോസ് പൗഡർ കവിളിലും തേച്ചാണ് അവളുടെ വരവ്. നന്നായി
💬 Comments
View all comments