Chapter Title : നീലത്താമര [ഉർവശി മനോജ്]
കൊണ്ട് ഇനി നീ ആഹാരമൊന്നും ഉണ്ടാക്കണ്ട സമയാസമയം ഞാൻ എല്ലാം ഇങ്ങോട്ടു കൊണ്ടു വന്നോളാം " മാലതി ആന്റി പറഞ്ഞു.
കാര്യം എന്തുതന്നെയായാലും ആന്റിയുടെ വാക്കുകൾ എനിക്ക് വലിയൊരു അനുഗ്രഹമായി മാറി , ബെഡിൽ ലാപ്ടോപ്പും വെച്ചു കൊണ്ട് പതിവിലും ഉഷാറായി ഞാൻ വർക്ക് ചെയ്തു തുടങ്ങി.
മീനാക്ഷി ഇല്ലാത്ത തക്കം നോക്കി മാലതി ആൻറി ആഹാരം പാകം ചെയ്തു റൂമിലേക്ക് കൊണ്ടു വന്നു തുടങ്ങി. വർക്ക് ചെയ്തു ബോറടിക്കുമ്പോൾ അൽപ നേരം സംസാരിച്ചിരിക്കാൻ അജൂട്ടൻ ഉള്ളതും ഒരു അനുഗ്രഹമായി .. അച്ഛനെ കണ്ട ഓർമ്മ പോലും അവന് ഇല്ലായിരുന്നു. ഒരർത്ഥത്തിൽ ഞാനും അജൂട്ടനും ഒരുപോലെയാണെന്ന് എനിക്ക് തോന്നി. ഒരിക്കൽ ചാനലിലെ അന്തി ചർച്ചയിൽ രാഷ്ട്രീയക്കാരെ കർക്കശയോടെ ചോദ്യം ചോദിച്ചു കൊണ്ട് വെള്ളം കുടിപ്പിക്കുന്ന മീനാക്ഷിയെ കണ്ടു കൊണ്ട് ഞാൻ അവനോട് ചോദിച്ചു ,
"നിന്റെ അമ്മയ്ക്ക് എന്താണ് എല്ലാവരോടും ഇത്ര ദേഷ്യം ..?"
"ഈ ചോദ്യം ചോദിക്കലും ദേഷ്യപ്പെടലും ഒക്കെ അമ്മയുടെ ജോലിയുടെ ഭാഗം അല്ലേ ..?" അവൻ തിരികെ ചോദിച്ചു.
"എന്നോട് നിന്റെ അമ്മയ്ക്ക് എന്താണ് ഇത്ര ദേഷ്യം ... ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്?"
"ചേട്ടനോട് അമ്മയ്ക്ക് ദേഷ്യം ഒന്നുമില്ലല്ലോ മാലതി അമ്മുമ്മ ആഹാരം കൊണ്ട് തരുന്നത് അമ്മയ്ക്ക് അറിയാല്ലോ .. ചേട്ടന് ഇനി മുതൽ ആഹാരം നമുക്ക് കൊടുക്കാം എന്നും പറഞ്ഞ് അമ്മ ആണല്ലോ ചാനലിലേക്ക് പോകും മുന്നേ ആഹാരം ഒക്കെ റെഡി ആക്കി വയ്ക്കുന്നത് "
അജൂട്ടന്റെ വാക്കുകൾ എനിക്ക് പുതിയൊരു അറിവായിരുന്നു.
'അപ്പോൾ എവിടെയൊക്കെയോ ഒരു അനുകമ്പ മീനാക്ഷിക്ക്
💬 Comments
View all comments