0%

Chapter Title : നീലത്താമര [ഉർവശി മനോജ്]

ഒരു കള്ളച്ചിരിയോടെ മീനാക്ഷി പറഞ്ഞു.

"അതേ ... അത് അല്പം കൂടുതലാണെന്ന് തന്നെ കരുതിക്കോളൂ .. എന്റേത് ആണെന്ന ഭാവം മാത്രമല്ല അതിനുള്ള അധികാരവും ഉണ്ടെന്ന് കരുതിക്കോളൂ "

ഞാൻ തിരികെ പറഞ്ഞു.

"അയ്യോ ... മാഷേ ... ഞാനൊരു തമാശ പറഞ്ഞതാണ് .. ഇഷ്ടമായില്ല എങ്കിൽ പോയി ഡ്രസ്സ് ചേഞ്ച് ചെയ്തു ചുരിദാർ ഇട്ടു വരാം .. എന്തു പറയുന്നു ?"

കൈകൾ രണ്ടും അരയിൽ ഊന്നി പുരികം അല്പം മുകളിലേക്ക് ഉയർത്തി ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി ചോദ്യ ഭാവത്തിൽ മീനാക്ഷി എന്നോട് ചോദിച്ചു.

"വേണ്ട ... തൽക്കാലം ഇത് ഇട്ടോളൂ .. ഇനി ഡ്രസ്സ് എടുക്കുമ്പോൾ ഇത്ര ഇറുകി കിടക്കുന്നത് വേണ്ട .. ന്യൂസ് വായിക്കുമ്പോൾ ഇടുന്ന ബ്ലൗസിന്റെ കൈക്ക് അല്പം ഇറക്കവും വെക്കണം .. കേട്ടല്ലോ .. കൈകൾ എല്ലാം നാട്ടുകാരെ കാണിച്ച് വാർത്ത വായിക്കുന്ന പരിപാടി ഇനി വേണ്ട "

ഞാൻ മറുപടി പറഞ്ഞു.

"എല്ലാ കാര്യങ്ങളും നമുക്ക് പോയി വന്നിട്ട് വിശദമായി സംസാരിക്കാം തൽക്കാലം മാഷ് ബൈക്ക് വിട്ടോ "

ബൈക്കിന് പിന്നിലായി ഇരു കാലുകളും അപ്പുറവും ഇപ്പുറവും ഇട്ടു കൊണ്ട് കയറിയിരുന്ന് എന്റെ തോളിൽ കൈകൾ ഊന്നി ക്യാമറ ബാഗ് ഞങ്ങൾക്ക് ഇടയിലായി വച്ചു കൊണ്ട് മീനാക്ഷി പറഞ്ഞു.

പുറപ്പെടും മുൻപേ മുറ്റത്തെ പൂളിൽ പടർന്നു കിടന്നിരുന്ന താമര ഇലകളെ നോക്കി മീനാക്ഷിയോട് ഞാൻ പറഞ്ഞു ,

"എനിക്ക് നിന്നോടും നിനക്ക് എന്നോടുള്ള സ്നേഹം സത്യമാണെങ്കിൽ നമ്മളെ അനുഗ്രഹിക്കുവാൻ ഇതിൽ ഒരു 'നീലത്താമര' വിരിയും "

"ഇനി

💬 Comments

View all comments