0%

Chapter Title : നീലത്താമര [ഉർവശി മനോജ്]

വിരിയാതെ ഇരുന്നാൽ ... ?"

വാക്കുകൾ മുഴുമിപ്പിക്കാതെ മീനാക്ഷി ഇടയ്ക്കുവെച്ച് നിർത്തി.

"വിരിയാതെ ഇരുന്നാൽ ഇതൊക്കെ വെറും അന്ധ വിശ്വാസം ആണെന്ന് പറഞ്ഞു നമ്മൾ തള്ളിക്കളയും .. അത്രേയുള്ളൂ കാര്യം "

"ഹൊ .. ഇങ്ങനെയൊരു സാധനം "

എന്റെ പുറത്തേക്ക് കൈ ചുരുട്ടി ഇടിച്ചു കൊണ്ട് മീനാക്ഷി പറഞ്ഞു

ഒടുവിൽ നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകി ഞങ്ങൾ ബൈക്കിൽ പുറപ്പെട്ടു.

അങ്ങനെ രാത്രി ഏകദേശം പത്ത് മണിയോടു കൂടി ഞങൾ തുളു നാട്ടിലെ ഉത്തിമൂട്‌ എന്ന സ്ഥലത്തെത്തി .. മൊബൈലിനു പോലും വ്യക്തമായി റേഞ്ച് ഇല്ലാത്ത മെയിൻ റോഡിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ഉള്ളിലുള്ള ഒരു പ്രദേശം. വരുന്ന വഴി ഞങ്ങൾ വിളിച്ചതു കൊണ്ട് മീനാക്ഷിയുടെ ഇൻഫോർമർ ആയ ദേവസ്യ ചേട്ടൻ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

"നിങ്ങൾ കരുതുന്ന പോലെ അത്ര നിസ്സാരമായ കാര്യമല്ല ഇത് ... ഇതിന് പിന്നിൽ വൻ റാക്കറ്റ് ആണുള്ളത് .. ഞാനാണ് നിങ്ങൾക്ക് വിവരം തന്നത് എന്ന് അറിഞ്ഞാൽ അവർ എന്നെ കൊന്നു കളയും " ഭയത്തോടെ ദേവസ്യ പറഞ്ഞു.

സത്യത്തിൽ അതുവരെ ഇല്ലാതിരുന്ന ഒരു ഉൾഭയം എനിക്കും തുടങ്ങി .. നിസ്സാരമായ കാര്യമല്ല ഇത് എന്ന് എല്ലാവരും ഒരേ പോലെ പറയുന്നു , പക്ഷേ മീനാക്ഷിയുടെ മുൻപിൽ എനിക്ക് ധൈര്യം അഭിനയിച്ചു നിന്നേ മതിയാകൂ.

"കൃത്യമായ സ്ഥലവും ഡീറ്റെയിൽസ്സും പറഞ്ഞു തന്നിട്ട് ചേട്ടൻ പൊയ്ക്കോളൂ ബാക്കി ഞങ്ങൾ നോക്കിക്കോളാം "

അയാളോട് ആയി മീനാക്ഷി പറഞ്ഞു.

കാട്ടു ചെടിയുടെ മറ പറ്റിയുള്ള ഇടുങ്ങിയ വഴി ചൂണ്ടിക്കാട്ടി അയാൾ

💬 Comments

View all comments