Chapter Title : നീലത്താമര [ഉർവശി മനോജ്]
വ്യക്തമായി കേൾക്കാമായിരുന്നു .. ചീവീടുകളുടെയും നരിച്ചീറുകലുടെയും ശബ്ദം ഇപ്പോൾ ചെവിക്ക് അസഹ്യത ഉണ്ടാക്കുന്ന വിധം കൂടിക്കൂടി വരുന്നു ... എനിക്ക് പിന്നാലെ എന്നോട് ചേർന്ന് എന്റെ ഇടതു കൈയുടെ ഷോൾഡറിൽ കൈകൾ ഊന്നി വരുന്ന മീനാക്ഷിയുടെ ധൈര്യം ചോർന്നു പോകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഓരോ കാട്ടു ജന്തുക്കളുടെ അലർച്ച കേൾക്കുമ്പോഴും അവൾ എന്റെ മേലുള്ള പിടുത്തം മുറുക്കി.
രണ്ടു കിലോമീറ്റർ ദൂരം നടന്നു എത്തുവാൻ ഏകദേശം രണ്ടു മണിക്കൂറോളം എടുത്തു .. അങ്ങ് അകലെയായി വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ടു തുടങ്ങി , ശ്മശാനത്തിലേക്ക് അടുക്കുന്തോറും ഭയം സിരകളെ കീഴ്പ്പെടുത്തി കഴിഞ്ഞിരിക്കുന്നു. വാച്ചിൽ നോക്കിയപ്പോൾ സമയം രാത്രി ഒരു മണിയോടടുക്കുന്നു. വെള്ളച്ചാട്ടത്തിന് അരികിൽ ആയുള്ള മതിലിന്റെ മറ പറ്റി ഞങ്ങളിരുന്നു. സംശയാസ്പദമായ ഒന്നും അവിടെ കാണുന്നില്ല , വന്നത് വെറുതെയായോ എന്ന് മനസ്സിൽ തോന്നിയ നിമിഷം അകലെ നിന്നും ഒരു വാഹനത്തിന്റെ ഇരമ്പൽ കേട്ടു. ഞാൻ വേഗം ക്യാമറയുടെ നൈറ്റ് മോഡ് ഓൺ ആക്കി കാത്തിരുന്നു ... ഇരുട്ട് മൂടി കിടന്ന അവിടേക്ക് വെളിച്ചം വീശിക്കൊണ്ട് ആ വാഹനം ശ്മശാനത്തിന് ഒത്ത നടുക്കായി വന്ന് നിന്നു. ഒന്നു കൂടി സൂക്ഷ്മമായി നോക്കിയപ്പോൾ അതൊരു ഒരു ഒമിനി വാൻ ആണെന്ന് മനസ്സിലായി , അതിൽ നിന്നും ഇറങ്ങിയ രണ്ടു പേർ ആരെയോ കാത്തു നിൽക്കുന്നത് പോലെ തോന്നി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു ബൈക്കിലായി എത്തിയ രണ്ടു പേരും അവരോടൊപ്പം ചേർന്നിട്ട് വാനിന്റെ പിന്നിൽ നിന്നും ഒരു മധ്യവയസ്കന്റെ ഡെഡ് ബോഡി താങ്ങി എടുത്ത് അവിടുത്തെ കോൺക്രീറ്റ് സ്ലാബിന്റെ അരികിലായി
💬 Comments
View all comments