Chapter Title : നീലത്താമര [ഉർവശി മനോജ്]
കിടത്തി. ഈ ദൃശ്യങ്ങളെല്ലാം ഞാൻ കൃത്യമായി ക്യാമറയിൽ പകർത്തി കൊണ്ടിരുന്നു , ധൈര്യമെല്ലാം ചോർന്നു പോയ അവസ്ഥയിൽ എന്റെ തോളിൽ തല ചായ്ച്ച് തളർന്നിരുന്നു കൊണ്ട് മീനാക്ഷിയും ആ രംഗങ്ങൾ എല്ലാം കാണുന്നുണ്ടായിരുന്നു. കാശിന്റെ പേരിലുള്ള തർക്കം അവിടെ നടക്കുന്നതായി എനിക്ക് തോന്നി , അടക്കിപ്പിടിച്ച സംഭാഷണങ്ങൾ ഒന്നും വ്യക്തമാകുന്നില്ല. കാശ് അവർ കൈ മാറിയ ഉടൻ തന്നെ കോൺക്രീറ്റ് സ്ലാബ് മാറ്റി ആ മൃതദേഹം കുഴിയിലേക്ക് തള്ളി .. അൽപ സമയത്തിനുള്ളിൽ തന്നെ അവിടെ തീ നാളങ്ങൾ ഉയർന്നു. പിന്നെയും കുറച്ചു നേരം അവിടെ നിന്ന ശേഷമാണ് വന്നവർ എല്ലാം തിരിച്ചു പോയത്. എല്ലാവരും പോയി എന്ന് ഉറപ്പു വരുത്തിയ ശേഷം മീനാക്ഷിയെ സുരക്ഷിത സ്ഥാനത്ത് ഇരുത്തിയിട്ട് ശ്മശാനത്തിലെ മതിൽ ചാടിക്കടന്ന് കത്തുന്ന ചിതയുടെ അടുത്തേക്ക് ഞാൻ എത്തി ... അവിടെയുള്ള ദൃശ്യങ്ങൾ എല്ലാം വിശദമായി പകർത്തി. തിരികെ വിജയ ശ്രീ ലാളിതനായി മീനാക്ഷിയുടെ അടുത്തേക്ക് എത്തുമ്പോൾ നാടിനെ ഞെട്ടിക്കുന്ന ഒരു എക്സ്ക്ലൂസീവ് വീഡിയോ വിഷ്വൽസ് കിട്ടിയതിൽ ഞാൻ അഭിമാനിച്ചു.
വാച്ചിലേക്ക് നോക്കിയപ്പോൾ സമയം വെളുപ്പിനെ നാലു മണി കഴിഞ്ഞിരിക്കുന്നു .. വന്ന ദൂരമത്രയും തിരികെ നടക്കണം എന്നോർത്തപ്പോൾ മനസ്സിന് ഒരു ഭയം. സമയം മുന്നോട്ടു പോകുന്തോറും വെളിച്ചം വീഴും എന്നത് മാത്രമാണ് ഒരു ആശ്വാസം ... കയറിയതിനേക്കാൾ വളരെ വേഗത്തിൽ ഞങ്ങൾ കാടിറങ്ങി , ബൈക്ക് വെച്ച സ്ഥലത്തേക്ക് തിരികെയെത്തും വരെ മീനാക്ഷി എന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു .. പക്ഷേ പരസ്പരം ഒന്നും സംസാരിക്കുവാനുള്ള മാനസിക അവസ്ഥയിലായിരുന്നില്ല ഞങ്ങൾ. ആരായിരിക്കും ഞങ്ങളുടെ മുൻപിൽ
💬 Comments
View all comments