0%

Chapter Title : നീലത്താമര [ഉർവശി മനോജ്]

ഇതു തന്നെ ഇടുക അല്ലേ നിവൃത്തിയുള്ളൂ ... എന്താണ് നിന്റെ മുഖത്തൊരു വിഷമം .. വിചാരിച്ചതിനെക്കാൾ ഭംഗിയായി വിഷ്വൽസ് എല്ലാം നമുക്ക് കവർ ചെയ്യാൻ കഴിഞ്ഞല്ലോ , ഇനി എന്തിനാണ് വിഷമിക്കുന്നത് ?"

"അമ്മയെ വിളിച്ചിട്ട് എടുക്കുന്നില്ല .. ഇന്നല്ലെ കേസിന്റെ വിധി ... ചിലപ്പോൾ കോടതിയിൽ ആയിരിക്കും. അജൂട്ടനെ കണ്ടിട്ട് രണ്ടു ദിവസം ആകുന്നു ... എന്നെ കാണാതെ അവൻ വിഷമിക്കല്ലേ "

"പിന്നെ .... മുല കുടിക്കുന്ന തീരെ ചെറിയ കുഞ്ഞ് ഒന്നും അല്ലല്ലോ അമ്മയെ കാണാതെ വിഷമിക്കാൻ "

സ്വന്തം മകൻ ആണെങ്കിൽ പോലും എന്നെക്കാൾ അധികം മീനാക്ഷി അവനെ സ്നേഹിക്കുന്നത് ഇഷ്ടമല്ലാത്തതിനാൽ അല്പം ദേഷ്യത്തോടെ ആയിരുന്നു ഞാൻ അത് പറഞ്ഞത്.

"ഞാനൊരു കാര്യം ചോദിച്ചോട്ടെ ... നമ്മുടെ വിവാഹം കഴിഞ്ഞാൽ അവനെ സ്വന്തം മോനെ പോലെ സ്നേഹിക്കുവാൻ വിശാഖിനു ആവുമോ ...?"

ബെഡിൽ എനിക്ക് അരികിലായി ഇരുന്നു കൊണ്ട് മീനാക്ഷി ചോദിച്ചു.

"ഞാനൊരു തമാശ പറഞ്ഞതാണ്, അവൻ എനിക്ക് എന്നും സ്വന്തം മോനെ പോലെ തന്നെയായിരിക്കും .... അതെ അവൻ എന്റെ സ്വന്തം മകൻ തന്നെയാണ് "

ബെഡിൽ നിന്നും എഴുന്നേറ്റ് മീനാക്ഷിക്ക് അരികിലേക്ക് ചേർന്നിരുന്നു കൊണ്ട് ഞാൻ പറഞ്ഞു.

അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. എന്റെ കൈകൾ കൊണ്ട് ആ കണ്ണുനീർ ഞാൻ തുടച്ചു മാറ്റിയ നിമിഷം മീനാക്ഷി എന്റെ നെഞ്ചിലേക്ക് ചാഞ്ഞു ... നഗ്നമായ എന്റെ തോളിലേക്ക് കണ്ണു നീരാൽ നനഞ്ഞ അവളുടെ മുഖം അമർന്നു. മീനാക്ഷിയുടെ ചുണ്ടുകളുടെ തണുപ്പും നിശ്വാസ വായുവിന്റെ ചൂടും എന്നിൽ പതിയെ

💬 Comments

View all comments