0%

Chapter Title : നീലത്താമര [ഉർവശി മനോജ്]

വേഗം ഇവിടെ നിന്നും പോകാം "

തിടുക്കത്തിൽ മറുപടി നൽകി ഞാൻ ബൈക്ക് എടുത്തു.

എത്രയും വേഗത്തിൽ അവിടെ നിന്നും രക്ഷപ്പെടുക എന്ന ലക്ഷ്യം മാത്രമായിരുന്നു എനിക്ക് .. വളരെ വേഗത്തിൽ ബൈക്ക് പായിച്ചു. സുരക്ഷിതമായ ഒരു സ്ഥാനത്ത് ബൈക്ക് ഒതുക്കിയിട്ട് ഞാൻ മീനാക്ഷിയോട് പറഞ്ഞു ,

"ഇത്ര ദൂരം നമ്മൾ കഷ്ടപ്പെട്ട് വന്നിട്ട് ഒരു വിഷ്വൽസും നമ്മൾക്ക് ലഭിച്ചില്ല .. നമുക്ക് ദേവസ്യ എന്നയാൾ തന്ന ഇൻഫർമേഷൻ തെറ്റായിരുന്നു .. അങ്ങനെയൊരു ശ്മശാനം അവിടെയില്ല ... അതു കൊണ്ട് ഒരു വിഷ്വൽസും നമുക്ക് എടുക്കാൻ സാധിച്ചതുമില്ല .. ഇതായിരിക്കണം നീ നാളെ നിന്റെ ചീഫ് എഡിറ്ററിന്റെ അടുത്ത് പറയേണ്ടത് "

"വിശാഖ് ... എന്തൊക്കെയാണ് ഈ പറയുന്നത് ... എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ... എല്ലാ വിഷ്വൽസും നമ്മൾ ഭദ്രമായി ഷൂട്ട് ചെയ്തത് അല്ലേ"

കാര്യം മനസ്സിലാകാതെ മീനാക്ഷി എന്നോട് ചോദിച്ചു.

ഞാൻ അവിടെ കണ്ട കാഴ്ച അവളോട് പറഞ്ഞു .... അനിരുദ്ധൻ അവരുടെ ആളാണെന്ന് അറിഞ്ഞ നിമിഷം മീനാക്ഷി തളർന്നു പോയി.

മീനാക്ഷിയുടെ കയ്യിൽ നിന്നും വിഷ്വൽസ് അടങ്ങിയ ക്യാമറ ബാഗ് വാങ്ങി തലേ ദിവസം കഷ്ടപ്പെട്ട് ഞങ്ങൾ ഷൂട്ട് ചെയ്ത എസ്ക്ലൂസീവ് വിഷ്വൽസ് ഡിലീറ്റ് ചെയ്തു കൊണ്ട് ഞാൻ അവളോട് പറഞ്ഞു ,

"എല്ലാം ഇതോടു കൂടി അവസാനിക്കട്ടെ .. അല്ലെങ്കിലും നമ്മൾ കഷ്ടപ്പെട്ട് നമ്മുടെ ജീവിതം തന്നെ അപകടത്തിലാക്കി ജനങ്ങൾക്കു വേണ്ടി ഷൂട്ട് ചെയ്യുന്ന ഈ വിഷ്വൽസിന് അടുത്ത എക്സ്ക്ലൂസീവ് വരെയേ ആയുസ്സ് ഉണ്ടാവുകയുള്ളൂ ... പുതിയൊരു വാർത്ത കിട്ടുമ്പോൾ ജനങ്ങൾ

💬 Comments

View all comments