Chapter Title : നീലത്താമര [ഉർവശി മനോജ്]
അതിന് പിന്നാലെ പോകും , പക്ഷേ നമ്മുടെ ജീവിതം മാത്രം നശിക്കും ... ഇപ്പൊൾ കേസ് നമ്മൾ ജയിച്ചു , വിനായകനിൽ നിന്നും വീട് നമുക്ക് കിട്ടി ഇനി നിയമ പ്രകാരം ഒരിക്കലും അവന് നമ്മളെ ശല്യം ചെയ്യാൻ കഴിയില്ല .. ശാരീരികമായി ഒരു ആക്രമണത്തിന് അവൻ ഇനി വന്നാൽ അതിനെ നേരിടാനുള്ള കരുത്ത് ഇപ്പോൾ എനിക്കുണ്ട് ... നമ്മുടെ ജീവിതം ഇനിയാണ് ആരംഭിക്കുന്നത് "
മീനാക്ഷിയുടെ ഫോൺ റിങ് ചെയ്തു. അവർ ഫോൺ എടുത്തപ്പോൾ മറുതലയ്ക്കൽ അജൂട്ടൻ ആയിരുന്നു .. മീനാക്ഷി ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു.
"അമ്മാ ... അമ്മാ .. നമ്മുടെ വീടിന്റെ മുന്നിലെ പൂളിൽ ഇന്ന് ആദ്യമായി താമര വിരിഞ്ഞു .. നല്ല നീല നിറം .. മാലതി അമ്മൂമ്മ പറയുന്നു അത് 'നീലത്താമര' ആണെന്ന് ... "
മറുത്തൊരു അക്ഷരം അവനോട് പറയാതെ മീനാക്ഷി എന്നെ മുറുകെ പിടിച്ച് തോളിലേക്ക് തല ചായ്ച്ചു , ഞങ്ങളുടെ പ്രണയം സത്യമായിരിക്കുന്നു. ആ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നത് ഞാനറിഞ്ഞു ... !!
അതേ ... വെള്ളാരം കുന്നിലെ കണ്ണാന്തളിപ്പൂക്കൾ നിറഞ്ഞ പൊട്ടക്കുളത്തിന് മുന്നിൽ നിന്നു കൊണ്ട് ഒരിക്കൽ ദേവികയെ ചേർത്തു നിർത്തി തുടങ്ങിയ എന്റെ പ്രാർത്ഥന സഫലമായത് മീനാക്ഷിയിലാണ്.
ചിലപ്പോഴൊക്കെ ജീവിതം പ്രതിസന്ധിയിൽ ആകുമ്പോൾ നമ്മൾ കാണുന്ന ചെറിയ ചെറിയ സ്വപ്നങ്ങൾക്ക് ഭാവിയിൽ വലിയ വലിയ അർത്ഥങ്ങൾ ഉണ്ടാകും , ഒരു ദേവികയെ സ്വപ്നം കണ്ടു തുടങ്ങിയ ജീവിതം അവസാനിച്ചത് മീനാക്ഷിയിലാണ്.
ഞങ്ങൾക്കു വേണ്ടി .. ഞങ്ങളുടെ പ്രാർത്ഥനയുടെ ഫലമായി വിരിഞ്ഞ ആ
💬 Comments
View all comments