Chapter Title : നീലത്തടാകത്തിൽ [അർജുൻ]
അകത്തുണ്ടായിരുന്ന ഡോക്ടർ ഉൾപ്പടെ എല്ലാരും ശബ്ദം കേട്ടിട്ടാകണം...
റിസപ്ഷനിലേക്ക് വന്നു...... എല്ലാരെയും കണ്ടപ്പോൾ ഞാൻ തണുത്തു....
"എന്താ... എന്താ ഇവിടെ...നടക്കുന്നത്? "
വന്ന ഡോക്ടർ ആക്രോശിച്ചു....
റിസപ്ഷനിലെ പെൺകൊടി എല്ലാം വിശദമായി മറാത്തിയിൽ അയാളോട് പറഞ്ഞു.....
ഞാനാണേൽ തണുത്തുറഞ്ഞു ഒരു പരുവമായി..... പക്ഷെ അതൊന്നും പുറത്തു കാണിക്കാതെ മുഖത്തു ദേഷ്യഭാവം വരുത്തി ഉച്ചത്തിൽ ചോദിച്ചു... "എനിക്കെന്റെ മെഡിക്കൽ റിസൾട്ട് എപ്പോ കിട്ടും...? " എന്റെ ദേഷ്യം കണ്ടിട്ടാവണം വളരെ കൂളായിട്ട് ഡോക്ടർ...
"എന്റെ കൂടെ വാ... "
ഞാൻ ചുറ്റും നിന്നവരെയെല്ലാം ഒന്ന് നോക്കി കൊണ്ട് അദ്ദേഹത്തിന്റെ കൂടെ അകത്തേക്ക് പോയി.... നടക്കുന്നതിനിടയിൽ ഞാൻ എന്റെ കാര്യങ്ങളെല്ലാം അദ്ദേഹത്തിനോട് പറഞ്ഞു.....
ഞങ്ങൾ അദ്ദേഹത്തിന്റെ ക്യാബിനിൽ എത്തിയപ്പൊഴേക്കും ഒരു സ്റ്റാഫ് ഒരു കവർ കൊണ്ട് വന്നു അദ്ദേഹത്തെ ഏൽപ്പിച്ചു...
അതിന് പുറത്ത് മഹാനായ എന്റെ നാമം രേഖപ്പെടുത്തിയിരുന്നതിനാൽ മറ്റൊന്നും ചോദിക്കാൻ ഞാൻ തുനിഞ്ഞില്ല....
അദ്ദേഹം അതു എന്റെ കയ്യിലേക്ക് നീട്ടി....
അതു വാങ്ങി ഭദ്രമായി ബാഗിനുള്ളിൽ വച്ചു...
അദ്ദേഹം എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ഞാൻ വാച്ചിൽ നോക്കി...
മൂന്നു മണി ആകുന്നു.... പെട്ടന്ന് അദ്ദേഹത്തോടു കാര്യം പറഞ്ഞിട്ടു അവിടുന്ന് ഇറങ്ങാൻ നേരം അദ്ദേഹം തന്നെ എനിക്കൊരു ടാക്സി അറേഞ്ച് ചെയ്തു തന്നു....
അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു..
ആ റിസപ്ഷനിൽ ഉണ്ടായിരുന്ന കുട്ടിയുടെ മിസ്റ്റേക്ക് ആണ് എന്റെ റിസൾട്ട് ലേറ്റ് ആകാൻ കാരണം എന്ന് എനിക്ക് മനസ്സിലായി...
പക്ഷെ... അതൊന്നും എന്നെ ബാധിക്കാത്ത കാര്യമായതിനാൽ ഞാൻ ചെവികൊണ്ടില്ല...
തിരികെ റിസപ്ഷനിൽ എത്തിയപ്പോഴേക്കും സ്റ്റാഫ് എല്ലാരും കൂടി അവിടം വൃത്തിയാക്കുന്നതാണ് ഞാൻ
💬 Comments
View all comments