Chapter Title : നീലവാനം 2 [Brittto]
നെഞ്ചിടിപ്പിന് കുറവൊന്നും ഇല്ലായിരുന്നു. അവൻ വണ്ടിയുടെ കണ്ണാടിയിലൂടെ പുറകിലോട്ട് നോക്കിയപ്പോൾ ശ്രുതി മറ്റേതോ ലോകത്താണ് എന്ന് തോന്നി. കണ്ണുകൾ ഒക്കെ ചുവന്നിരിക്കുന്നു. ആശുപത്രിയിലേക്ക് ഉള്ള വഴിയിലേക്ക് തിരിയാൻ വണ്ടിയുടെ ഇൻഡിക്കേപ്റ്ററിന്റെ ശബ്ദം കേട്ട് ശ്രുതി അരുണിനോട് വണ്ടി നേരെ വിടാൻ പറഞ്ഞു.
എന്തിനാണ് ശ്രുതി ആശുപത്രിയിൽ പോവാതെ വണ്ടി നേരെ വിടാൻ പറഞ്ഞതെന്ന് അവനു മനസിലായില്ല. അങ്ങനെ കുറച്ചു ദൂരം ചെന്നപ്പോൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വണ്ടി ഒതുക്കാൻ ശ്രുതി അരുണിനോട് പറഞ്ഞു. അവൻ ഒരു തൊടിന്റെ അരുകിൽ വണ്ടി നിർത്തി. അവൻ ശ്രുതിയുടെ മുഖത്തേക്ക് നോക്കാൻ എന്തോ ഒരു മടി തോന്നി. അവിടെ ഇറങ്ങിയ ശ്രുതിയോട് അരുൺ ഒരു വിധത്തിൽ ചോദിച്ചു ഒപ്പിച്ചു.
"ആശുപത്രിയിൽ പോവണ്ടേ "
നിറഞ്ഞു തുളുമ്പാറായ ചുവന്ന കണ്ണുകളോടെ അവൾ തിരിഞ്ഞു അരുണിനെ നോക്കി. അരുൺ ഒരു നിമിഷം സ്ഥബ്ധനായി പോയി. അവളുടെ കണ്ണ് നീര് വീണു അവിടം കത്തി ചാമ്പലായി പോവുമെന്ന് വരെ തോന്നി പോയി.
"ശ്രുതി : ഹ്മ്മ്... ആശുപത്രി... എനിക്കും നിനക്കും ഈ ദേഹത്ത് വേദനക്കുള്ള കാരണം എന്താണെന്നു നമുക്ക് രണ്ടു പേർക്കും അറിയാം. പിന്നെ എന്തിനാണ് ആശുപത്രിയിൽ പോകുന്നത്. അവര് ചോദിക്കുമ്പോൾ എന്തു കാരണം പറയും, ഇന്നലെ രാത്രിയിൽ കെട്ടിമറിഞ്ഞതിന്റെ ആണെന്നോ "
അരുൺ ചേട്ടാന്ന് തികച്ചു വിളിക്കാത്ത ശ്രുതി അവനെ നീ എന്ന് സംബോധന ചെയ്യുന്നത് കേട്ട് അവൻ ആകെ തരിച്ചു നിന്ന് പോയി. അവനു മറുപടിയൊന്നും പറയാൻ സാധിച്ചില്ല.
ശ്രുതി തുടർന്നു "എന്നാലും ചേട്ടന് എങ്ങനെ തോന്നി എന്നോട്,..." ശ്രുതിയുടെ വാക്കുകൾ ഇടറി
അരുണിന്
💬 Comments
View all comments