0%

Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]

കൂടി തെറ്റിക്കാൻ വന്നേക്കുകയാണോ?"

ആ വാക്കുകൾ വിപഞ്ചികയുടെ ഹൃദയത്തിൽ തറച്ചു. അപമാനഭാരത്താൽ തലതാഴ്ത്തി, കണ്ണുനീർ പുറത്തുകാണിക്കാതിരിക്കാൻ അവൾ വേഗത്തിൽ അവിടെ നിന്നും നടന്നുമാറി. മുത്തശ്ശി സാമിന് കർശനമായ താക്കീത് നൽകി,

"അവളുടെ നിഴൽ പോലും ഇനി നിന്റെ മേൽ വീഴരുത് സാം. ജനിച്ച അന്ന് മുതൽ അവളൊരു അശുദ്ധിയാണ്."

അമ്പലക്കുളത്തിനടുത്തുള്ള ഇടുങ്ങിയ വഴിയിലൂടെ ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിപഞ്ചികയുടെ മുന്നിലേക്ക് സാം ചെന്നു നിന്നു.

മുത്തശ്ശി പറഞ്ഞ കടുത്ത വാക്കുകൾക്ക് അവളോട് മാപ്പ് ചോദിക്കുക മാത്രമായിരുന്നു അവന്റെ ലക്ഷ്യം.

"വിപഞ്ചിക... മുത്തശ്ശി പറഞ്ഞതിന് എനിക്ക്..."

സാം വാചകം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ അവൾ പരുഷമായി ഇടപ്പെട്ടു.

അവളുടെ കണ്ണുകളിൽ സങ്കടത്തേക്കാളുപരി സാമിനോടുള്ള കടുത്ത ദേഷ്യമായിരുന്നു.

"വഴിമാറുന്നുണ്ടോ നിങ്ങൾ?" അവൾ ശബ്ദമുയർത്തി ചോദിച്ചു.

"എന്റെ യാതൊരു തെറ്റുമില്ലാതെയാണ് ഇന്ന് ആ മുത്തശ്ശിയുടെ വായയിൽ ഇരിക്കുന്ന മുഴുവൻ ഞാൻ കേൾക്കേണ്ടി വന്നത്. ഞാൻ എന്റെ പാട്ടിന് ജോലി ചെയ്യുകയല്ലായിരുന്നോ?

എന്തിനായിരുന്നു നിങ്ങൾ എന്റെ അടുത്തേക്ക് വന്നത്? ഞാൻ നിങ്ങളെ വിളിച്ചോ?"

സാം ശാന്തനായി പറഞ്ഞു, "ഞാൻ വെറുതെ ഒന്ന് സംസാരിക്കാൻ... എനിക്ക് ശരിക്കും വിഷമമുണ്ട്."

"നിങ്ങളുടെ വിഷമം എനിക്ക് കേൾക്കേണ്ട!"

വിപഞ്ചികയുടെ വാക്കുകൾ സാമിന്റെ മുഖത്തേറ്റ അടിയെന്നപോലെയായിരുന്നു.

"ഞാൻ ഈ അമ്പലത്തിൽ ജോലി ചെയ്തു ജീവിക്കുന്നവളാണ്. നിങ്ങൾ കാരണം ഇല്ലാത്ത അപവാദം കൂടി കേൾക്കാൻ എനിക്ക് വയ്യ. ഇനി ഒരിക്കൽപ്പോലും എന്റെ വഴിക്ക് വരരുത്, എന്നോട് സംസാരിക്കാനും ശ്രമിക്കരുത്."

ഒരു നിമിഷം പോലും അവിടെ നിൽക്കാതെ അവൾ വേഗത്തിൽ ഇരുട്ടിലേക്ക് നടന്നുപോയി.

അവളുടെ വാക്കുകളിലെ ദേഷ്യവും നിസ്സഹായതയും സാമിനെ വല്ലാതെ സ്പർശിച്ചു.

യാതൊരു തെറ്റുമില്ലാതെ അവൾക്ക് അനുഭവിക്കേണ്ടി വന്ന ആ വലിയ അപമാനത്തിൽ സാമിന് അതിയായ കുറ്റബോധം തോന്നി.

അർദ്ധരാത്രി.

കാവിലെ കനത്ത ഇരുട്ടിൽ ചീവിടുകളുടെ ശബ്ദം മാത്രം. ബ്രാഹ്മമുഹൂർത്തത്തിന് മുൻപുള്ള ആ യാമത്തിൽ, അമ്പലക്കുളത്തിലെ

💬 Comments

View all comments