0%

Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]

കണ്ണുകളിൽ തെളിഞ്ഞു.

അമ്പലമുറ്റത്ത് വീണ്ടും സന്ധ്യ മയങ്ങി. കാവിലെ ആദ്യ ദിവസത്തെ കഠിനമായ പരിശീലനത്തിന് ശേഷം ചുറ്റമ്പലത്തിലേക്ക് വന്ന സാമിന്റെ കണ്ണുകൾ തിരഞ്ഞത് അവളെയായിരുന്നു—വിപഞ്ചിക.

ചുറ്റുവിളക്കുകളിൽ എണ്ണ പകരുകയായിരുന്ന അവളുടെ അടുത്തേക്ക് സാം പതുക്കെ നടന്നുചെന്നു.

അവളുടെ മുഖത്തെ ആ ശാന്തത അവനെ വല്ലാതെ ആകർഷിച്ചിരുന്നു.

"വിപഞ്ചിക..." സാം മൃദുവായി വിളിച്ചു.

അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി.

അവൾ എന്തെങ്കിലും പറയുന്നതിന് മുൻപേ പിന്നിൽ നിന്നും കോപത്തോടെയുള്ള മുത്തശ്ശിയുടെ വിളി കേട്ടു.

"വിപഞ്ചികേ!"

മുത്തശ്ശി വേഗത്തിൽ അവർക്കരികിലേക്ക് വന്നു. ദേഷ്യത്തോടെ സാമിനെ മാറ്റിനിർത്തിക്കൊണ്ട് അവർ അവൾക്ക് നേരെ തിരിഞ്ഞു.

"നിനക്കെന്താ ഇവിടെ കാര്യം? ഇവൻ കഠിനമായ വ്രതത്തിലാണ്. ഈ തറവാടിന്റെ പ്രതീക്ഷയാണിവൻ,"

മുത്തശ്ശിയുടെ വാക്കുകൾക്ക് മൂർച്ചയുണ്ടായിരുന്നു.

"ജനിച്ചുവീണ സമയത്തെ ദോഷം കൊണ്ട് സ്വന്തം കുടുംബത്തിന് പോലും വേണ്ടാതായവളാണ് നീ. ഒരു ഭാഗ്യമില്ലാത്തവൾ! ആ അശുദ്ധിയും പേറി ഇവന്റെ വ്രതം കൂടി തെറ്റിക്കാൻ വന്നേക്കുകയാണോ?"

ആ വാക്കുകൾ വിപഞ്ചികയുടെ ഹൃദയത്തിൽ തറച്ചു. അപമാനഭാരത്താൽ തലതാഴ്ത്തി, കണ്ണുനീർ പുറത്തുകാണിക്കാതിരിക്കാൻ അവൾ വേഗത്തിൽ അവിടെ നിന്നും നടന്നുമാറി. മുത്തശ്ശി സാമിന് കർശനമായ താക്കീത് നൽകി,

"അവളുടെ നിഴൽ പോലും ഇനി നിന്റെ മേൽ വീഴരുത് സാം. ജനിച്ച അന്ന് മുതൽ അവളൊരു അശുദ്ധിയാണ്."

അമ്പലക്കുളത്തിനടുത്തുള്ള ഇടുങ്ങിയ വഴിയിലൂടെ ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിപഞ്ചികയുടെ മുന്നിലേക്ക് സാം ചെന്നു നിന്നു.

മുത്തശ്ശി പറഞ്ഞ കടുത്ത വാക്കുകൾക്ക് അവളോട് മാപ്പ് ചോദിക്കുക മാത്രമായിരുന്നു അവന്റെ ലക്ഷ്യം.

"വിപഞ്ചിക... മുത്തശ്ശി പറഞ്ഞതിന് എനിക്ക്..."

സാം വാചകം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ അവൾ പരുഷമായി ഇടപ്പെട്ടു.

അവളുടെ കണ്ണുകളിൽ

💬 Comments

View all comments