0%

Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]

കണ്ടിരിക്കുന്നു.

എന്നാൽ ഈ നാട്ടുമ്പുറത്തെ, സാധാരണക്കാരിയായ വിപഞ്ചികയോട് മാത്രം തനിക്കെന്തിനാണ് ഇത്രയധികം അടുപ്പം തോന്നുന്നത്? അവനത് ചിന്തിച്ചെടുക്കാൻ കഴിഞ്ഞില്ല.

വിളക്കുകൾ തെളിയിക്കുന്നതിനിടയിൽ ആരും കാണാതെ അവൾ കണ്ണുനീർ തുടയ്ക്കുന്നത് സാം ശ്രദ്ധിച്ചു...

ആ കാഴ്ച അവന്റെ നെഞ്ചിലൊരു കൊള്ളിയാൻ പോലെ തറച്ചു.

"ഈ നാട്ടുകാർക്ക് അവൾ വെറുമൊരു അശുദ്ധിയായിരിക്കാം. ഒറ്റപ്പെടുത്തേണ്ടവളായിരിക്കാം. പക്ഷേ എനിക്ക്..."

സാമിന്റെ കൈകൾ അറിയാതെ ചുരുണ്ടിമുറുകി.

"അവളുടെ കണ്ണിലെ ഒരു തുള്ളി കണ്ണുനീർ എന്റെ വ്രതത്തിന്റെ എല്ലാ ശാന്തതയും കെടുത്തുന്നുണ്ടല്ലോ. ഇത്രമാത്രം സ്നേഹം ഞാൻ എപ്പോഴാണ് അവളോട് തോന്നിത്തുടങ്ങിയത്?"

അവളുടെ അരികിലേക്ക് ഓടിച്ചെന്ന് അവളെ നെഞ്ചോട് ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ അവന്റെ മനസ്സ് വല്ലാതെ കൊതിച്ചു. "നീ ഒറ്റയ്ക്കല്ല, നിനക്ക് കാവലായി ഞാൻ ഇവിടെയുണ്ട്" എന്ന് അവളോട് വിളിച്ചുപറയാൻ അവൻ ആഗ്രഹിച്ചു.

എന്നാൽ താൻ എടുത്ത ഈ കഠിനമായ വ്രതം അതിന് അവനെ അനുവദിച്ചിരുന്നില്ല.

തന്റെ ലക്ഷ്യം പൂർത്തിയാകുന്നതുവരെ ഒരു പെണ്ണിന്റെയും സാമീപ്യം പാടില്ല എന്ന സ്വാമിജിയുടെ കർശനമായ താക്കീത് അവനെ അവിടെത്തന്നെ തളച്ചിട്ടു.

ചുറ്റുവിളക്കുകൾ തെളിയിച്ച് കഴിഞ്ഞ് വിപഞ്ചിക ദീപാരാധനയ്ക്കായി നടപ്പന്തലിലേക്ക് നടന്നു മറഞ്ഞു. അവൾ പോയ വഴിയേ നോക്കി സാം വീണ്ടും കണ്ണുകളടച്ചു.

"എനിക്ക് ഈ വ്രതം പൂർത്തിയാക്കിയേ മതിയാകൂ. നാടിനെ കാർന്നുതിന്നാൻ വരുന്ന ദുഷ്ടശക്തികളെ ഇല്ലാതാക്കാൻ വേണ്ടി മാത്രമല്ല... അവളെ സംരക്ഷിക്കാൻ കഴിവുള്ള ഒരു യഥാർത്ഥ കാവൽക്കാരനായി മാറാൻ വേണ്ടി.

ഈ ലോകം മുഴുവൻ അവളെ അശുദ്ധിയെന്ന് വിളിച്ച് മാറ്റിനിർത്തിയാലും, എന്റെ ജീവന്റെ പാതിയായി ഞാൻ അവളെ ഒപ്പം കൂട്ടും. ഇതൊരു എൻറെ വാക്കാണ്."

തന്റെ മനസ്സിലെ പ്രണയത്തെ ഒരു അഗ്നിയാക്കി

💬 Comments

View all comments