0%

Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]

അലമാരയിൽ നിന്നും തന്റെ വസ്ത്രങ്ങൾ ഓരോന്നായി വലിയൊരു ബാഗിലേക്ക് അവൻ അടുക്കിവെക്കാൻ തുടങ്ങി. നഗരത്തിലെ തന്റെ സുരക്ഷിതമായ ജീവിതവും, വലിയ സ്വപ്നങ്ങളും, കൂട്ടുകാരെയുമെല്ലാം അവൻ ആ മുറിയിൽ ഉപേക്ഷിക്കുകയാണ്.

ബാഗ് പായ്ക്ക് ചെയ്ത് പുറത്തിറങ്ങിയ സാമിനെ കണ്ട് ശ്രേയ വീണ്ടും കരയാൻ തുടങ്ങി.

അമ്മ പോയതിന് പിന്നാലെ ചേട്ടൻ കൂടി ദൂരേക്ക് പോകുന്നതിന്റെ സങ്കടം അവൾക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.

സാം അവളുടെ നെറുകയിൽ തലോടിക്കൊണ്ട് പതുക്കെ പറഞ്ഞു,

"കരയാതിരിക്ക് ഡോ ... ഈ നഗരത്തിലെ ജീവിതം അമ്മയോടൊപ്പം അവസാനിച്ചു. ഇനി എനിക്ക് മറ്റൊരു നിയോഗമുണ്ട്. അമ്മയ്ക്ക് കൊടുത്ത വാക്ക് എനിക്ക് പാലിക്കണം. ഞാൻ പോവുകയാണ്... ആ ഗ്രാമത്തിലേക്ക്."

തന്റെ ഉള്ളിലെ വലിയ സങ്കടങ്ങളെല്ലാം മറച്ചുവെച്ച്, അമ്മയുടെ ആഗ്രഹപൂർത്തീകരണത്തിനായി, അജ്ഞാതമായ വലിയൊരു പ്രതിസന്ധിയെ നേരിടാൻ സാം ആ പഴയ നാലുകെട്ടിലേക്ക് തന്റെ യാത്ര തുടങ്ങുകയായിരുന്നു.

അന്ന് വൈകുന്നേരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം സാമിന്റെ യാത്രയയപ്പിന് സാക്ഷ്യം വഹിച്ചു.

അച്ഛൻ അവന് വേണ്ട നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. പക്ഷെ സാമിന്റെ കണ്ണുകൾ ശ്രേയയിലായിരുന്നു. അവളുടെ മുഖം വല്ലാതെ വാടിയിരുന്നു.

ട്രെയിൻ പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ, അവൾ അവനെ ഇറുകെ കെട്ടിപ്പിടിച്ചു. "എന്നെ വിട്ട് ആദ്യമായിട്ടാ ചേട്ടൻ ഇത്രയും ദിവസം മാറിനിൽക്കുന്നത്.

എന്നും എന്നെ വിളിക്കണം. ആ നാട്ടിലെ കാവും കുളവും എല്ലാം എനിക്ക് പേടിയാണ് . സൂക്ഷിക്കണം," അവളുടെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി.

"ഒന്നുമില്ലെടാ, നിന്റെ ചേട്ടൻ എത്രയും വേഗം തിരിച്ചു വരും," അവളുടെ കണ്ണുനീർ തുടച്ചുമാറ്റുമ്പോൾ സാമിന്റെയും തൊണ്ടയിടറുന്നുണ്ടായിരുന്നു.

അച്ഛനെയും ചേർത്തുപിടിച്ച് യാത്രാമൊഴി നൽകുമ്പോൾ അവനറിയാമായിരുന്നു, ഈ യാത്ര തനിക്കൊട്ടും ഇഷ്ടമുള്ള ഒന്നല്ലെന്ന്.

ട്രെയിൻ ചൂളം വിളിച്ച് മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ പ്ലാറ്റ്ഫോമിൽ നിറഞ്ഞ കണ്ണുകളോടെ കൈവീശുന്ന ശ്രേയയെ നോക്കിനിൽക്കേ സാമിന്റെ മനസ്സിൽ വല്ലാത്തൊരു ശൂന്യത പടർന്നു.

ഇരുട്ടിന്റെ മറവിലുള്ള പാലക്കാടൻ മലനിരകൾ

💬 Comments

View all comments