Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
കണ്ടുതുടങ്ങിയപ്പോൾ, അവനറിയാതെ ഒരു നെടുവീർപ്പുയർന്നു.
പിറ്റേന്ന് അതിരാവിലെ ട്രെയിൻ പാലക്കാട് സ്റ്റേഷനിൽ എത്തുമ്പോൾ തണുത്ത കാറ്റ് അവനെ വരവേറ്റു. ഒരു ടാക്സി വിളിച്ച് അവൻ മുത്തശ്ശന്റെ ഗ്രാമത്തിലേക്ക് തിരിച്ചു.
മൺപാതകളും വിശാലമായ നെൽപ്പാടങ്ങളും താണ്ടി വാഹനം ആ പഴയ നാലുകെട്ടിന് മുന്നിൽ നിന്നു.
സാമിനെ കണ്ടതും ഉമ്മറത്ത് നിൽക്കുകയായിരുന്ന മുത്തശ്ശിയുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു ചിരി വിടർന്നു.
"എന്റെ കുട്ടി വന്നല്ലോ..."
മുത്തശ്ശി ഓടിവന്ന് അവനെ കെട്ടിപ്പിടിച്ചു. ആ സ്നേഹത്തിന് മുന്നിൽ തന്റെ അനിഷ്ടങ്ങളെല്ലാം സാം മറന്നു.
എങ്കിലും,
ആ വലിയ തറവാടിനും തൊട്ടടുത്തുള്ള നിഗൂഢമായ കാവിനും വല്ലാത്തൊരു ഭയപ്പെടുത്തുന്ന അന്തരീക്ഷമുണ്ടെന്ന് അവന് തോന്നി.
ശ്രേയ പറഞ്ഞതുപോലെ എന്തൊക്കെയോ രഹസ്യങ്ങൾ ആ മണ്ണിൽ ഒളിഞ്ഞുകിടപ്പുണ്ട്.
അന്ന് സന്ധ്യയ്ക്ക് മുത്തശ്ശിയുടെ നിർബന്ധപ്രകാരമാണ് സാം തറവാടിനടുത്തുള്ള അമ്പലത്തിലേക്ക് പോയത്.
വലിയ കരിങ്കൽ ചുവരുകളുള്ള, അധികം വെളിച്ചമില്ലാത്ത ഒരു പഴയ ക്ഷേത്രം. ദീപാരാധനയുടെ സമയമായതിനാൽ ചുറ്റമ്പലത്തിൽ കുറെ കൽവിളക്കുകൾ തെളിയിച്ചിട്ടുണ്ടായിരുന്നു.
മണിക്കിണറിന് സമീപത്ത് നിന്ന സാം പെട്ടെന്നാണ് അവളെ കണ്ടത്.
ചുറ്റുവിളക്കുകളിൽ എണ്ണ പകരുന്ന ഒരു പെൺകുട്ടി. ഇരുണ്ട പശ്ചാത്തലത്തിൽ വിളക്കിന്റെ സ്വർണ്ണവെളിച്ചം അവളുടെ മുഖത്തേക്ക് വീണപ്പോൾ സാമിന്റെ കണ്ണുകൾ അവളിൽ ഉടക്കി നിന്നു.
കറുത്ത നിറമുള്ള ഒരു സാധാരണ ചുരിദാറായിരുന്നു വേഷം. കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ. അവളുടെ മുഖത്ത് വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നു,
എന്നാൽ ആ കണ്ണുകളിൽ ലോകം മുഴുവൻ അനുഭവിച്ചറിഞ്ഞ ഏതോ വലിയ സങ്കടത്തിന്റെ ആഴമുള്ളതുപോലെ സാമിന് തോന്നി.
അവളുടെ നോട്ടത്തിൽ അസാധാരണമായ ഒരു ആകർഷണീയത ഉണ്ടായിരുന്നു.
"വിപഞ്ചിക..." ദൂരെ നിന്ന് ഒരു പ്രായമായ സ്ത്രീ അവളെ പേരുചൊല്ലി വിളിക്കുന്നത് സാം കേട്ടു.
'വിപഞ്ചിക...' സാം ആ പേര് മനസ്സിൽ ഉരുവിട്ടു.
അവൾ തിരിഞ്ഞുനടക്കുമ്പോൾ അവളറിയാതെ അവളുടെ ദാവണിയുടെ തുമ്പ് സാമിന്റെ കൈത്തണ്ടയിൽ തഴുകി കടന്നുപോയി.
അവളുടെ പാദസരത്തിന്റെ ശബ്ദം അമ്പലമുറ്റത്ത് നിന്ന് അകന്നുപോകുന്നത് വരെ
💬 Comments
View all comments