Chapter Title : നീർമാതളത്തെ സ്നേഹിക്കുന്നവർ [Smitha]
കൂടെയാ. അതിന് നെനക്ക് എന്നാ ഇത്ര ദണ്ണം?"
റോണി പാപ്പച്ചൻ നോക്കി.
"വെറുതെ മമ്മിയുടെ വായിൽ കിടക്കുന്നത് കേൾക്കാതെ പോകാൻ നോക്കെടാ വഴീത്തൂറി ചെക്കാ!"
പാപ്പച്ചൻ അവന്റെ ചുമലിൽ പതിയെ അടിച്ചു.
"അല്ലേൽ കാവലേലേക്കെങ്ങാനും പോയിട്ട് പെമ്പിള്ളേരുടെ വായി നോക്ക്..ഈയിടെയായി നിനക്ക് അതാണല്ലോ പണീം!"
“ഞാനൊന്നും പറയുന്നില്ലേ! ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!"
അത് പറഞ്ഞ് റോണി താഴേക്ക് പോയി.
"ശ്യോ!!"
കടുത്ത ലജ്ജയിൽസൂസൻ തലയിൽ കൈവെച്ചു.
"എന്റെ ഈശോയെ! ഇതുപോലെ ഒരു ചമ്മൽ എന്റെ ജീവിതത്തിൽ ഒണ്ടായിട്ടില്ല...എല്ലാം നിങ്ങള് ഒറ്റയൊരുത്തൻ കാരണവാ! എന്റെ കൊച്ച്…! അവൻ എന്നാ വിചാരിക്കുവോ എന്റെ ഈശോയെ!"
"നീ പോടീ ഒന്ന്!"
പാപ്പച്ചൻ പറഞ്ഞു.
"അവൻ എന്നാ വിചാരിക്കൂന്നാ? മനുഷ്യമ്മാര് ചായകുടിക്കുന്ന സ്പീഡിൽ കുടുമ്മക്കോടതി കേറി എറങ്ങുന്ന ഇക്കാലത്ത് അവന്റെ അപ്പനും അമ്മേം ഇപ്പഴും ഹണിമൂൺ പീരിഡിലെപ്പോലെ സ്നേഹിക്കുന്നു എന്ന് അവൻ ചിന്തിക്കും. അതിൽ അഭിമാനിക്കും അവൻ..."
സൂസൻ അയാളുടെ നേരെ നോക്കി.
"എന്നതാ സൂസമ്മേ?"
അയാൾ അവളുടെ നേരെ അടുത്തു. അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
"നീയെന്നെത്തിനാടീ കരയുന്നെ?"
അവളുടെ മിഴികൾ നിറഞ്ഞിരിക്കുന്നത് കണ്ടിട്ട് അയാൾ അദ്‌ഭുതത്തോടെ ചോദിച്ചു. അയാളുടെ കൈത്തലം അവളുടെ കൺതടങ്ങളെ സ്പർശിച്ചു. ചൂടുള്ള മിഴിനീർ അയാൾ വിരലുകളിലെടുത്ത് അവളെ നോക്കി.
"ചെറുക്കനെ ഓർത്താണോ, അവൻ എന്നാ വിചാരിക്കും എന്നോർത്താനോ നീയീ കരയുന്നെ?"
"അല്ല..."
അയാളോട് ചേർന്ന് നിന്ന് അവൾ പറഞ്ഞു.
"ഞാൻ നിങ്ങള് പറഞ്ഞത് ഓർക്കുവാരുന്നു...ഇരുപത്തഞ്ച് കൊല്ലവായിട്ട് നിങ്ങളെന്നെ...ആദ്യരാത്രിയിലെ പോലെ തന്നെ...ഞാൻ ഒന്നും രണ്ടും പറഞ്ഞ് ഓരോന്നിനും വഴക്കുണ്ടാക്കിയാലും...എന്നോട് ഒരു പ്രാശം പോലും ദേഷ്യപ്പെടാതെ...എന്നെ ഇങ്ങനെ സ്നേഹിക്കുന്നതോർത്ത്....ഞാൻ..."
അവൾ
💬 Comments
View all comments