Chapter Title : നീതു 5 [Akhil George]
നേരെ എൻ്റെ തിരുനെറ്റിക്ക് തന്നെ വന്നു കൊണ്ടു. ഉള്ളിൽ കിടക്കുന്ന മദ്യവും തലക്ക് കിട്ടിയ അടിയും കൂടി ആയപ്പോൾ ചോരയിൽ കുളിച്ചു ബോധം മറഞ്ഞു ഞാൻ നിലത്തേക്ക് പതിച്ചു.
കണ്ണ് തുറന്നു നോക്കുമ്പോൾ ഞാൻ ഹോസ്പിറ്റൽ ബെഡിൽ ആണ്. നിത്യ അടുത്ത് തന്നെ ഇരിപ്പുണ്ട്. ഫിദ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അടുത്ത് നിൽപ്പുണ്ട്. നെറ്റിയിൽ 4 സ്റ്റിച്ച് ഉണ്ട്, കൂടെ നല്ല വേദനയും. തലക്ക് മൊത്തം ആകെ ഒരു പെരുപ്പ്.
നിത്യ: ഡാ, കുടിക്കാൻ എന്തേലും വേണോ ?
ഞാൻ: വേണ്ടട. നല്ല തല വേദന
നിത്യ: ശെരി എങ്കിൽ നീ കണ്ണടച്ച് കിടന്നോ !!
ഇതും പറഞ്ഞു അവള് എൻ്റെ മുടിയിഴകൾക്ക് ഇടയിൽ കൂടി തലയിൽ തടവാൻ തുടങ്ങി. എന്തോ ഒരു ആശ്വാസം എനിക്കും തോന്നി. എൻ്റെ കണ്ണുകൾ പതിയെ അടഞ്ഞു പോയി.
പരിചയം ഉള്ള ഒരു ശബ്ദം എൻ്റെ ശ്രദ്ധയിൽ പെട്ടു.
"ബില്ല് എല്ലാം clear ആണ്. പിള്ളേരെ, എല്ലാവരും ഹോസ്റ്റലിൽ പോകാൻ നോക്ക്. ശരത്തും നിത്യയും പിന്നെ ഞാനും ഉണ്ടല്ലോ ഇവിടെ. ഞങ്ങള് നോക്കിക്കോളാം. നീതു, ഫിദയെ കൂട്ടി ഒരു ഓട്ടോ പിടിച്ചു വേഗം പോകാൻ നോക്ക്. ഇരുട്ടു ആവുന്നു പിള്ളേരെ."
നീതുവും മറ്റു ആരൊക്കെയോ യാത്ര പറഞ്ഞു ദൂരേക്ക് നടന്നു അകലുന്ന ശബ്ദം കേട്ടു.
"ഇവിടെ കൂടി നിൽക്കുന്ന ആൺപിള്ളേർ കേൾക്കാൻ വേണ്ടി പറയുകയാ, നിങ്ങൾ ഇനി തിരിച്ചു അടിക്കാൻ ഒന്നും പോകേണ്ട. ഞാൻ HOD യോടും പ്രിൻസിപ്പാലിനോടും സംസാരിച്ചു ഇതിന് ഒരു പരിഹാരം കണ്ടോളാം. ശരത്തെ, പറയുന്നത് മനസ്സിൽ ആകുന്നുണ്ടല്ലോ
💬 Comments
View all comments