0%

Chapter Title : നീയെൻ ചാരെ 2 [ഒവാബി]

Author : Kambikathakal Read All Parts 207
പല സഹായങ്ങളും ചെയ്ത് കൊടുക്കാറുണ്ടായിരുന്നു..അതു കൊണ്ട് തന്നെ അവർക്കും ജാനകിയെ വലിയ ഇഷ്ട്ടം ആയിരുന്നു.
ജാനകി സ്കൂളിൽ പോവുന്നത് നിറുത്തിയത്തിന് ശേഷം കുറെ നാളുകൾ കഴിഞ്ഞു ഇന്നാണ് അവര് തമ്മിൽ കാണുന്നത്.... : ടീച്ചർ...... ടീച്ചറെന്താ ഇവിടെ ...!!! രണ്ടു പേരും ആശ്ചര്യം മറച്ചു വെക്കാതെ ചോദിച്ചു : ഞാൻ ഒന്ന് ഹോസ്പിറ്റലിൽ പോകാൻ വേണ്ടി വന്നതാ മക്കളെ ....മോൻ ഇവിടെയാണ് പഠിക്കുന്നത് . അവനെ കാത്തു നിൽക്കുവാണ്.. : ആണോ..ഞങ്ങൾക്ക് ഇവിടെയാണ് അഡ്മിഷൻ കിട്ടിയിരിക്കുന്നത്.... സിവിൽ ആണ് എടുത്തിരിക്കുന്നത് രണ്ടു പേരും.. : ആണോ.....!!! ഈശ്വരൻ നിങ്ങളെ കൈ വിടില്ല മക്കളെ ...നിങ്ങൾ കഷ്ടപ്പെടുന്നതിനുള്ള പ്രതിഫലം നിങ്ങൾക്ക് കിട്ടും... എന്തായാലും എനിക്ക് വളരെയധികം സന്തോഷമായി... ജാനകി രണ്ടു പേരുടെയും കവിളിൽ വാത്സല്യത്തോടെ തലോടിക്കൊണ്ട് പറഞ്ഞു... : അല്ല ടീച്ചറുടെ മകൻ ഇവിടെയാണെന്നല്ലേ പറഞ്ഞത്.. ഏതാ ബ്രാഞ്ച്..?? : അവൻ മെക്കാനിക്കൽ ആണ് തേർഡ് ഇയർ... : ശ്ശെ ഞങ്ങളുടെ ബ്രാഞ്ച് അല്ലല്ലേ.......... ഹാ സാരമില്ല .... രണ്ടുപേരും പരസ്പരം നോക്കിയിട്ട് പറഞ്ഞു... : അതിനെന്തിനാ വിഷമിക്കുന്നത്... നിങ്ങൾക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും അവനോട് പറഞ്ഞാൽ മതി... പിന്നെ എന്റെ വേറൊരു മകനും ഇവിടെയുണ്ട് അവൻ നിങ്ങളുടെ ബ്രാഞ്ച് ആണ്. സൽമാൻ എന്നാണ് പേര്... ആളിന്ന് ലീവാണ് അല്ലെങ്കിൽ പരിചയപ്പെടുത്തി തരാമായിരുന്നു : സൽമാനോ.....!!! അവർ സംശയഭാവത്തോടെ പരസ്പരം നോക്കി.... : അതേ അവനെ ഞാൻ പ്രസവിച്ചിട്ടില്ലെന്നെ ഒള്ളൂ രണ്ടും എന്റെ മക്കൾ തന്നെയാ.... ജാനകി ചിരിച്ചു കൊണ്ട് പറഞ്ഞു... പരിഭവങ്ങളും വിശേഷങ്ങളും പങ്ക് വെച്ച് അവർ

💬 Comments

View all comments