Chapter Title : നീയെൻ ചാരെ 2 [ഒവാബി]
മുഖം പേപ്പർ ആയി കരുതുക.... നിങ്ങളുടെ ചുണ്ട് പേനയും....എന്നിട്ട് ഞങ്ങളുടെ ഓരോരുത്തരുടെയും മുഖത്ത് വന്ന് നന്നായിട്ടൊന്ന് ചിത്രം വരച്ചു തന്നേ....
അത് കേട്ടപ്പോൾ അവരൊന്ന് ഞെട്ടി.... എന്നിട്ട് ദയനീയ ഭാവത്തിൽ അവരെ ഒന്ന് നോക്കി......
പലരുടെ അടുത്ത് നിന്നും പല വിധത്തിലുള്ള റാഗിങ് കഥകൾ കെട്ടിട്ടുണ്ടെങ്കിലും....തങ്ങളോട് ഇതുപോലെ ഒന്നാണ് ഉണ്ടാവുക എന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല...
രണ്ടു പേരുടെയും കണ്ണെല്ലാം നിറഞ്ഞൊഴുകാൻ തുടങ്ങി.... തങ്ങളെ വെറുതെ വിടണമെന്ന് കരഞ്ഞു പറഞ്ഞിട്ടും അവന്മാർ യാതൊരു കൂസലും ഇല്ലാതെ നിന്നു...
ചുറ്റുമുള്ളവരൊക്കെ അവരെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ആരും അവരെ സഹായിക്കാൻ മുന്നോട്ടു വന്നില്ല... എല്ലാവരും സഹതാപത്തോടെ അവരെ നോക്കുക മാത്രമാണ് ചെയ്തത്..
അതോടെ അവർക്ക് മബസ്സിലായി ഈ തെമ്മാടിക്കൂട്ടങ്ങളെ ഇവിടെയെല്ലാവർക്കും പേടിയാണെന്നും ആരും തങ്ങളെ സഹായിക്കില്ലെന്നും..
: അപ്പോ തുടങ്ങിക്കോ... റോബിന്റെ ശബ്ദം കുറച്ചു ഉച്ചത്തിലായി....
അത് കേട്ട് ആവണി പേടിച്ചു വിറക്കാൻ തുടങ്ങി....
അവളുടെ കണ്ണുകൾ നിറഞ്ഞു മുഖം വലിഞ്ഞു മുറുകി, അവൾക്ക് ശ്വാസ തടസ്സം അനുഭവപ്പെടാൻ തുടങ്ങി...
അവൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട അമൃത വേഗം ആവണിയുടെ ബാഗ് തുറന്ന് അസ്മക്കുള്ള ഇൻഹേലർ എടുത്തു...
അത് ഷേക്ക് ചെയ്ത് അവൾക്ക് കൊടുക്കാൻ തുനിഞ്ഞതും ആ തെമ്മാടി അത് തട്ടിപ്പറിച്ചതും ഒരുമിച്ചായിരുന്നു....
അതോടെ അമൃതക്കും കരച്ചിൽ വന്നു അവൾ അവനോട് തൊഴുകയ്യോടെ ഇൻഹേലർ തരാൻ അപേക്ഷിച്ചു...
അവൻ ആവണിയെയും അമൃതയെയും മാറി മാറി നോക്കിയിട്ട് അമൃതയോട് പറഞ്ഞു..
: ഇത്രയും ആയ സ്ഥിതിക്ക് നിങ്ങൾക്ക് ഒരു ഓഫർ തരാം.. നിന്റെ ചേച്ചിയെ ഒഴിവാക്കാം... ഇവന്മാരെയും വിട്ടേക്ക്...
എല്ലാം കൂടി ചേർത്ത് നീയെന്നെ കെട്ടിപ്പിടിച്ചു എന്റെ ചുണ്ടിൽ ഒരുമ്മ തന്നാ മതി... അത് തന്നാൽ നിന്റെ ചേച്ചിയുടെ മരുന്നും തരാം നിങ്ങളെയും വിടാം....
പറഞ്ഞു തീർന്നില്ല പടക്കം പൊട്ടുന്നത് പോലെ ഒരൊച്ച കേട്ടു അമൃത ഞെട്ടിത്തരിച്ച് നോക്കുമ്പോൾ നിന്ന നിൽപ്പിൽ കറങ്ങുന്ന റോബിനെയാണ് കണ്ടത്....
തുടരും...........
💬 Comments
View all comments