Chapter Title : നീയെൻ ചാരെ 2 [ഒവാബി]
മനസ്സിലാവുകയും ചെയ്തു...
അവന്റെ മുഖത്തൊരു ക്രൂരമായ ചിരി വരുത്തി അവരോട് ചോദിച്ചു....: പടം വരക്കാനൊക്കെ അറിയുമല്ലോ അല്ലെ.....
റോബിന്റെ ശബ്ദതത്തിലെ മാറ്റം അറിഞ്ഞ അവർ ചെറുതായി വിറക്കാൻ തുടങ്ങി...
: അറിയാം ചേട്ടാ..... അവർ ശബ്ദം താഴ്ത്തി മറുപടി പറഞ്ഞു...
: അങ്ങനെയാണെങ്കിൽ ഞങ്ങൾ ഇവിടേയുള്ള എല്ലാവർക്കും വേണ്ടി മക്കൾ ഓരോ പടം വരച്ചു തരണം....മനസ്സിലായോ....
: ത.....തരാം .....ചേ...ട്ടാ
അവർ ചെറുതായി വിക്കിയിട്ട് പേനയും പേപ്പറും എടുക്കാൻ ബാഗ് തുറന്നു....
അപ്പോൾ റോബിൻ അവരോട്.....
: അതേ ഈ പേനയും പേപ്പറും കൊണ്ടൊന്നുമല്ല വരക്കേണ്ടത്....
അവര് രണ്ടാളും ചോദ്യ ഭാവത്തിൽ അവനെ നോക്കി.....!!!
: നിങ്ങൾ ഞങ്ങളുടെ മുഖം പേപ്പർ ആയി കരുതുക.... നിങ്ങളുടെ ചുണ്ട് പേനയും....എന്നിട്ട് ഞങ്ങളുടെ ഓരോരുത്തരുടെയും മുഖത്ത് വന്ന് നന്നായിട്ടൊന്ന് ചിത്രം വരച്ചു തന്നേ....
അത് കേട്ടപ്പോൾ അവരൊന്ന് ഞെട്ടി.... എന്നിട്ട് ദയനീയ ഭാവത്തിൽ അവരെ ഒന്ന് നോക്കി......
പലരുടെ അടുത്ത് നിന്നും പല വിധത്തിലുള്ള റാഗിങ് കഥകൾ കെട്ടിട്ടുണ്ടെങ്കിലും....തങ്ങളോട് ഇതുപോലെ ഒന്നാണ് ഉണ്ടാവുക എന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല...
രണ്ടു പേരുടെയും കണ്ണെല്ലാം നിറഞ്ഞൊഴുകാൻ തുടങ്ങി.... തങ്ങളെ വെറുതെ വിടണമെന്ന് കരഞ്ഞു പറഞ്ഞിട്ടും അവന്മാർ യാതൊരു കൂസലും ഇല്ലാതെ നിന്നു...
ചുറ്റുമുള്ളവരൊക്കെ അവരെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ആരും അവരെ സഹായിക്കാൻ മുന്നോട്ടു വന്നില്ല... എല്ലാവരും സഹതാപത്തോടെ അവരെ നോക്കുക മാത്രമാണ് ചെയ്തത്..
അതോടെ അവർക്ക് മബസ്സിലായി ഈ തെമ്മാടിക്കൂട്ടങ്ങളെ ഇവിടെയെല്ലാവർക്കും പേടിയാണെന്നും ആരും തങ്ങളെ സഹായിക്കില്ലെന്നും..
: അപ്പോ തുടങ്ങിക്കോ... റോബിന്റെ ശബ്ദം കുറച്ചു ഉച്ചത്തിലായി....
അത് കേട്ട് ആവണി
💬 Comments
View all comments