Chapter Title : നീയെൻ ചാരെ 2 [ഒവാബി]
മോളെ......!!!
അപ്പോഴേക്കും ആദി കൈ കഴുകി വന്നു....
ടാ ഇതാ ആര്യയുടെ കാൾ...നിന്റെ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലാന്ന്... അതും പറഞ്ഞു അലൻ ആദിക്ക് ഫോൺ കൊടുത്തു.....
ഇവളെന്താ ഈ സമയത്ത്....എന്ന് വിചാരിച്ച് ആദി ഫോൺ ചെവിയോട് ചേർത്തു....
മരുതലക്കൽ നിന്ന് ആര്യ പറഞ്ഞ കാര്യം കേട്ട് അവന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.... കണ്ണുകൾ രണ്ടും നിറഞ്ഞ് തുളുമ്പി....
ഇതു കണ്ട അലൻ വെപ്രാളപ്പെട്ട് ആദിയോട് എന്താ കാര്യം എന്ന് ചോദിച്ചു......
: ടാ .... സൽമാന്റെ ഉമ്മാക്ക്......
: സൽമാന്റെ ഉമ്മാക്ക്.....!!!!!!!
: സൽമാന്റെ ഉമ്മാക്ക് ഹാർട്ട് അറ്റാക്ക് ഇപ്പൊ ഐ സി യു വിലാണെന്ന്...
: എപ്പോ....!!!.
: രാവിലെയാണ് അറിഞ്ഞത് ഒറ്റക്കായത് കൊണ്ട് കുറച്ച് ദിവസം ആയിട്ട് അമ്മു (ആര്യ) ഉമ്മച്ചിയുടെ കൂടെയാണ് രാത്രി കിടക്കാറ്.... രാവിലെ സാധാരണ അവളെ വിളിച്ചെഴുന്നേല്പിക്കുന്ന സമയം കഴിഞ്ഞിട്ടും വിളി കാണാത്തതോണ്ട് അമ്മു നോക്കിയപ്പോളാ അറിയുന്നത്..സൈലന്റ് അറ്റാക്കാണെന്നാ ഡോക്ടർ പറഞ്ഞത്....എനിക്ക് എത്രയും പെട്ടെന്ന് നാട്ടിലെത്തണം....
: ടാ പെട്ടെന്ന് എത്തണമെന്നൊക്കെ പറഞ്ഞാലിപ്പോ എങ്ങനെയാ....നമ്മൾ ബൈക്കിൽ അല്ലെ വന്നത്....
: ടാ അതൊന്നും പറഞ്ഞാ ശെരിയാവൂല അവിടെ അമ്മയും അമ്മുവും മാത്രമേയുള്ളു...അച്ഛൻ സ്കൂളിന്റെ എന്തോ ആവശ്യത്തിന് തിരുവന്തപുരം പോയിരിക്കുകയാ വരാൻ ഇനിയും ഒരാഴ്ച എടുക്കും...ബഷീർക്കയും നാട്ടിലില്ല ....
അപ്പോഴേക്കും അക്ബറും അവിനാശും അങ്ങോട്ട് വന്നു... അവരോടും കാര്യങ്ങളെല്ലാം പറഞ്ഞു...
കാര്യത്തിന്റെ ഗൗരവം മനസ്സിലായതോണ്ടും വേറെ വഴി ഇല്ലാത്തതുകൊണ്ടും കുറച്ചു നേരം ആലോചിച്ചിട്ട് അക്ബർ പറഞ്ഞു..
: ഈ സമയത്ത് ഇവിടെ എയർപോർട്ടിൽ നിന്ന് ഫ്ലൈറ്റ് ഒന്നും ഉണ്ടാവാൻ ചാൻസ് ഇല്ല...പിന്നെ ഉള്ളത് ഡൽഹിയിൽ നിന്നാണ്...ഇവിടെ നിന്നും ഏകദേശം 900 കിലോമീറ്ററിന്റെ അടുത്ത് ഉണ്ട് ഡൽഹിയിലേക്ക് ഇപ്പൊ ഇറങ്ങിയിട്ട് ഒന്ന്
ആഞ്ഞുപിടിച്ചാൽ നാളെ രാത്രി ആവുമ്പോഴേക്കും അവിടെ എത്താം പിന്നെ ഇവനെ നാട്ടിലേക്ക് കയറ്റി വിട്ടിട്ട് നമുക്ക് ബൈക്കും പാർസൽ ചെയ്തിട്ട് ട്രൈനിൽ പോവാം....
മറ്റുള്ളവർക്കും അത് ഓക്കെ ആയതോണ്ട് അങ്ങനെ തന്നെ ചെയ്യാൻ തീരുമാനിച്ചു....
സാധാനങ്ങളെല്ലാം നേരത്തെ പാക്ക് ചെയ്ത് വച്ചതുകൊണ്ട് അതിനൊന്നും സമയം പോയില്ല... എല്ലാം സെറ്റ് ചെയ്ത് റൂമും
💬 Comments
View all comments