Chapter Title : നീയെൻ ചാരെ 2 [ഒവാബി]
: ടാ അതൊന്നും പറഞ്ഞാ ശെരിയാവൂല അവിടെ അമ്മയും അമ്മുവും മാത്രമേയുള്ളു...അച്ഛൻ സ്കൂളിന്റെ എന്തോ ആവശ്യത്തിന് തിരുവന്തപുരം പോയിരിക്കുകയാ വരാൻ ഇനിയും ഒരാഴ്ച എടുക്കും...ബഷീർക്കയും നാട്ടിലില്ല ....
അപ്പോഴേക്കും അക്ബറും അവിനാശും അങ്ങോട്ട് വന്നു... അവരോടും കാര്യങ്ങളെല്ലാം പറഞ്ഞു...
കാര്യത്തിന്റെ ഗൗരവം മനസ്സിലായതോണ്ടും വേറെ വഴി ഇല്ലാത്തതുകൊണ്ടും കുറച്ചു നേരം ആലോചിച്ചിട്ട് അക്ബർ പറഞ്ഞു..
: ഈ സമയത്ത് ഇവിടെ എയർപോർട്ടിൽ നിന്ന് ഫ്ലൈറ്റ് ഒന്നും ഉണ്ടാവാൻ ചാൻസ് ഇല്ല...പിന്നെ ഉള്ളത് ഡൽഹിയിൽ നിന്നാണ്...ഇവിടെ നിന്നും ഏകദേശം 900 കിലോമീറ്ററിന്റെ അടുത്ത് ഉണ്ട് ഡൽഹിയിലേക്ക് ഇപ്പൊ ഇറങ്ങിയിട്ട് ഒന്ന്
ആഞ്ഞുപിടിച്ചാൽ നാളെ രാത്രി ആവുമ്പോഴേക്കും അവിടെ എത്താം പിന്നെ ഇവനെ നാട്ടിലേക്ക് കയറ്റി വിട്ടിട്ട് നമുക്ക് ബൈക്കും പാർസൽ ചെയ്തിട്ട് ട്രൈനിൽ പോവാം....
മറ്റുള്ളവർക്കും അത് ഓക്കെ ആയതോണ്ട് അങ്ങനെ തന്നെ ചെയ്യാൻ തീരുമാനിച്ചു....
സാധാനങ്ങളെല്ലാം നേരത്തെ പാക്ക് ചെയ്ത് വച്ചതുകൊണ്ട് അതിനൊന്നും സമയം പോയില്ല... എല്ലാം സെറ്റ് ചെയ്ത് റൂമും വെക്കേറ്റ് ചെയ്ത് അവരവിടെ നിന്ന് ഇറങ്ങിയപ്പോഴേക്കും 2:15 ൽ കഴിഞ്ഞിരുന്നു...
ബൈക്ക് താൻ ഓടിക്കാമെന്ന് അലൻ പറഞ്ഞെങ്കിലും ആദി സമ്മതിച്ചില്ല.....മഞ്ഞു താഴ്വരകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അവരുടെ ബുള്ളറ്റുകൾ അവിടെ നിന്നും പുറപ്പെട്ടു...........
ആദിയുടെ കൂടെ ബുള്ളറ്റിന്റെ പിറകിലിരിക്കുമ്പോൾ അലന്റെ മനസ്സിലേക്ക് ആദ്യമായി അവിനാശ് അവന്റെ അപ്പാപ്പന്റെ പഴയ ബുള്ളറ്റും കൊണ്ട് കോളേജിൽ വന്ന ദിവസം ഓർമ്മ വന്നു.....
______________________
കോളേജിൽ ജോയിൻ ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞു..... ആ ഒരു വർഷം കൊണ്ട് തന്നെ തങ്ങളുടെ ഗ്യാങ് കോളേജിൽ മുഴുവൻ അറിയപ്പെട്ടിരുന്നു...അതിനുള്ള പ്രധാന കാരണം
💬 Comments
View all comments