Chapter Title : നീയെൻ ചാരെ 2 [ഒവാബി]
ആദിയും സൽമാനും തന്നെയായിരുന്നു....
കോളേജിൽ ഇലക്ഷനോടാനുബന്ധിച്ച് സീനിയേഴ്സിന്റെ ചേരി തിരിഞ്ഞുള്ള സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന സമയം... അന്ന് ഒരു ഗ്രൂപ്പിന്റെ പാർട്ടി കൊടിയും ഇലക്ഷൻ പ്രചാരണ പോസ്റ്ററുകൾ ആരോ നശിപ്പിച്ചു... അത് ഓപ്പോസിറ്റ് ഗ്രൂപ്പ് ആണെന്നും പറഞ്ഞായിരുന്നു അടി.....ചെറിയ രീതിയിൽ തുടങ്ങി ആളുകൂടി അതങ്ങ് വലുതായി....
പിന്നെ തലങ്ങും വിലങ്ങും തല്ല് .കണ്ണും പൂട്ടിയുള്ള പൊരിഞ്ഞ കൂട്ടത്തല്ലായി....
ഇതിനിടയിൽ കുറച്ചു പെണ്കുട്ടികൾ അവരുടെ ഇടയിൽ പെട്ടു ..ചെക്കന്മാർ അതൊട്ട് അറിഞ്ഞതുമില്ല...കുറ്റം പറയരുതല്ലോ നല്ല കണക്കിന് കിട്ടി എല്ലാത്തിനും ..മൂന്നാലെണ്ണത്തിന്റെ കയ്യും തലയും ഒക്കെ പൊട്ടി ചോരയൊക്കെ വന്നു...
ടീച്ചേഴ്സ് അവരുടെ പരമാവതി ശ്രമിക്കുന്നുണ്ട് അടി നിർത്തിക്കാൻ അവരുടെ ഇടയിലേക്ക് കയറിചെല്ലാൻ അവർക്കും പേടി...
അപ്പോളാണ് നമ്മുടെ കഥാനായകന്മാർ കോളേജിലേക്ക് കയറി വരുന്നത്...
ക്യാമ്പസിലേക്ക് കടന്നതും കാണുന്നത് ഈ കൂട്ടതല്ലാണ്...രണ്ടു പേരുടെയും മുഖഭാവം കണ്ടാൽ അറിയാം ആദ്യമായിട്ടാണ് ഇങ്ങനത്തെയൊന്ന് നേരിട്ട് കാണുന്നതെന്ന്.... ഞാൻ (അലൻ)വേഗം അവരുടെ അടുത്തേക്ക് ചെന്നു ....
ആദി എന്താ സംഭവം എന്നെന്നോട് ചോദിച്ചു .....ഞാൻ അടിയുടെ കാര്യ കാരണം അങ്ങ് പറഞ്ഞുകൊടുത്തു... അത് പറയുമ്പോഴും സൽമാന്റെ ശ്രദ്ധ
അവിടെയൊന്നും അല്ലായിരുന്നു.... അവന്റെ കണ്ണ് ചുറ്റും എന്തിനോ വേണ്ടി പരതി നടന്നു.....
അപ്പോഴാണ് നമ്മുടെ അവിനാശ് അവന്റെ പട്ടാളക്കാരനായിരുന്ന അപ്പാപ്പന്റെ പഴയ 80 മോഡൽ മിലിറ്ററി ബുള്ളറ്റും കൊണ്ട് വരുന്നത്... പഴയ മോഡൽ ആയതുകൊണ്ട് തന്നെ ഒരു കൊമ്പന്റെ തലയെടുപ്പായിരുന്നു അതിന്...പോരാത്തതിന് കാതടിപ്പിക്കുന്ന ഒച്ചയും...
ഒരു ദിവസമെങ്കിലും അതിലൊന്ന് കോളേജിൽ പോകാനുള്ള അവന്റെ അതിയായ മോഹം കൊണ്ട് അപ്പാപ്പന്റെ കാലുപിടിച്ച് വാങ്ങിക്കൊണ്ടു കോളേജിലേക്ക് വരുന്ന വഴിയാണ് അവൻ...
💬 Comments
View all comments