Chapter Title : നീയെൻ ചാരെ 2 [ഒവാബി]
ചീത്തവിളികളും മറ്റും കഴിഞ്ഞ് അവൻ അവരോട് സംസാരിക്കാൻ അനുവാദം വാങ്ങിയിട്ട് സംസാരിക്കാൻ തുടങ്ങി....
ഇവനേതടാ എന്ന ഭാവമായിരുന്നു കൂട്ടത്തിൽ മിക്കവരുടെയും മുഖത്ത്..
ആദ്യം രണ്ട് ചേരിയിലെ നേതാക്കന്മാരോടും മറ്റും സംസാരിച്ചു തുടങ്ങി . രണ്ടു കൂട്ടരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം ചാർത്തിക്കൊണ്ടിരുന്നു...അവസാനം അവന്റെ അപേക്ഷ പ്രകാരം എല്ലാരും മിണ്ടാതെയിരുന്നു...
അവൻ മെല്ലെ കോളേജിൽ സ്ഥായിയായ ഒരു സമാധാനന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിനെ കുറിച്ച് സംസാരിച്ച് തുടങ്ങി ..
പിന്നെ അവിടെ നടന്നത് എല്ലാവരുടെയും കിളി പോവുന്ന തരത്തിലുള്ള പ്രകടനമായിരുന്നു... കേട്ട് നിന്നവരുടെയൊക്കെ കണ്ണ് തള്ളി ,ടീച്ചേർസൊക്കെ വായും പൊളിച്ച് അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു ...കാരണം എന്താന്നു വെച്ചാൽ അവൻ പറഞ്ഞ പല കാര്യങ്ങളും നോളന്റെ സിനിമ പോലെ പലർക്കും മനസ്സിലായില്ല... പിന്നെ തല്ലും കൊണ്ട് ഇഞ്ചപരുവമായ പെണ്കുട്ടികളുടെ കാര്യം എടുത്തിട്ട് കുറച്ചു സെന്റി ഡയലോഗ് കനത്തിൽ അങ്ങോട്ട് അടിച്ചു വിട്ടു....
അത് അവരുടെ ഉള്ളിൽ ശെരിക്കും കൊള്ളുകയും ചെയ്തു... എല്ലാവരും പരസ്പരം ക്ഷമാപണം നടത്തിയിട്ടാണ് അന്ന് കോളേജ് വിട്ടത്...
അന്ന് മുതൽ സൽമാൻ കോളേജിന്റെ സമാധാന വെള്ളരിപ്രാവായി മാറി... അന്ന് മുതൽ അടിയിലും ഇടിയിലും കലാശിക്കേണ്ട പല പ്രശ്നങ്ങളും അവന്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പാക്കപ്പെട്ടു...
അതുകൊണ്ട് സീനിയേഴ്സിന്റെ ഇടയിൽ അവന് വലിയൊരു സൗഹൃദ വലയം സൃഷ്ടിക്കാൻ കഴിഞ്ഞു...അത് ഞങ്ങളുടെ ഗ്യാങിനും ഗുണം ചെയ്തു.....
അങ്ങനെ ആ കൊല്ലവും വലിയ കുഴപ്പമൊന്നുമില്ലാതെ കടന്നു പോയി.... ഞങ്ങൾ രണ്ടാം വർഷത്തിൽ നിന്നും മൂന്നാം വർഷത്തിലേക്ക് കടന്നു......
ആ വർഷത്തെ ഫ്രഷേഴ്‌സ്ടെ.., അന്നൊരു വെള്ളിയാഴ്ചയായിരുന്നു..
പുതിയ കുട്ടികൾ വരുന്ന ദിവസമായതിനാൽ ഞാനും, അക്ബറും അവിനാഷും നേരത്തെ കോളേജിൽ എത്തിയിരുന്നു....
ആദിയെ വിളിച്ചപ്പോൾ അവൻ പത്തു മിനിറ്റ് കൊണ്ട് എത്തുമെന്നും സൽമാൻ ഇന്ന് ലീവാണെന്നും പറഞ്ഞു....
കോളേജിലെ സകല പൂവലന്മാരും നേരത്തെ തന്നെ കോളേജ് കവാടത്തിന്റെ മുൻപിൽ സ്ഥാനം പിടിച്ചിരുന്നു....
ഞങ്ങൾ മൂന്നാളും കോളേജ് കോംപോണ്ടിലെ ഒരു മരത്തിന്റെ അടിയിൽ സ്ഥാനം ഉറപ്പിച്ചിരുന്നു... കുറച്ചു കഴിഞ്ഞ് ആദിയും കോളേജിൽ എത്തി ..
: ടാ നിന്റെ വണ്ടി ഒന്ന് വേണം....ഞാൻ അമ്മയെ ഒന്ന് ഹോസ്പിറ്റലിൽ
💬 Comments
View all comments