0%

Chapter Title : നീയെൻ ചാരെ 2 [ഒവാബി]

Author : Kambikathakal Read All Parts 201
നോക്കി..... : സാരമില്ലെടാ ബൈക്ക് നീ എങ്ങനെ കൊണ്ട് വന്നോ അത് പോലെത്തന്നെ നിനക്ക് കിട്ടും...നീ പേടിക്കണ്ട.... എന്നിട്ട് ആദിയോട്...: ആദി....നീ ഇവനെയും കൂട്ടി നമ്മുടെ ഡേവിഡിന്റെ വർക്ഷോപ്പിലേക്ക് പോയിട്ട് വണ്ടിയൊന്ന് കാണിക്ക് ഞാൻ വിളിച്ചു പറഞ്ഞേക്കാം... ഇന്നിനിയിപ്പോ ക്ലാസ്സിലൊന്നും കേറണ്ട... വണ്ടി ശെരിയാക്കി കിട്ടുമെന്നറിഞ്ഞപ്പോളാണ് അവിനാശിന്റെ ശ്വാസം നേരെ വീണത്... നിങ്ങള് വേഗം പോയിട്ട് വാ എനിക്കിവിടെ കുറച്ചൂടെ പണിയുണ്ട്.... അതും പറഞ്ഞു സൽമാൻ എന്നെയും വിളിച്ച് കോളേജിനുള്ളിലേക്ക് നടന്നു.... അന്നുച്ചയായപ്പോഴേക്കും പരിക്ക് പറ്റിയവരൊക്കെ ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വന്നു.... കയ്യിലും കാലിലും പൊട്ടലുള്ളവരെയൊക്കെ അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു...
അന്ന് തന്നെ സൽമാൻ പ്രിൻസിയോട് പറഞ്ഞ് അന്നത്തെ കലാപരിപാടിയിൽ പങ്കെടുത്തവർക്കൊക്കെ ഒരു മീറ്റിങ് അറേഞ്ചു ചെയ്തു... കൃത്യം രണ്ടു മണിക്ക് ടീച്ചേഴ്സും അടി കൊണ്ടവരും കൊടുത്തവരും എല്ലാരും കോളേജ് ഓഡിറ്റോറിയത്തിൽ എത്തിചേർന്നു.... പ്രിൻസിയുടെയും ടീച്ചേഴ്സിന്റെയും ചീത്തവിളികളും മറ്റും കഴിഞ്ഞ് അവൻ അവരോട് സംസാരിക്കാൻ അനുവാദം വാങ്ങിയിട്ട് സംസാരിക്കാൻ തുടങ്ങി.... ഇവനേതടാ എന്ന ഭാവമായിരുന്നു കൂട്ടത്തിൽ മിക്കവരുടെയും മുഖത്ത്.. ആദ്യം രണ്ട് ചേരിയിലെ നേതാക്കന്മാരോടും മറ്റും സംസാരിച്ചു തുടങ്ങി . രണ്ടു കൂട്ടരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം ചാർത്തിക്കൊണ്ടിരുന്നു...അവസാനം അവന്റെ അപേക്ഷ പ്രകാരം എല്ലാരും മിണ്ടാതെയിരുന്നു... അവൻ മെല്ലെ കോളേജിൽ സ്ഥായിയായ ഒരു സമാധാനന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിനെ കുറിച്ച് സംസാരിച്ച് തുടങ്ങി .. പിന്നെ അവിടെ നടന്നത് എല്ലാവരുടെയും കിളി പോവുന്ന തരത്തിലുള്ള പ്രകടനമായിരുന്നു... കേട്ട് നിന്നവരുടെയൊക്കെ കണ്ണ് തള്ളി ,ടീച്ചേർസൊക്കെ വായും പൊളിച്ച് അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു ...കാരണം എന്താന്നു വെച്ചാൽ

💬 Comments

View all comments