Chapter Title : നീയെൻ ചാരെ 2 [ഒവാബി]
അവനോട് അന്നത്തെ സംഭവത്തെ കുറിച്ച് ഒന്നും ചോദിച്ചില്ല....
ഞങ്ങൾ തിരിച്ച് കോളേജിലെത്തി....അന്ന് അടി നടന്ന കാര്യം കോളേജ് മൊത്തം പാട്ടായിരുന്നു...
അധികം ആൾക്കാരും അടി നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നെങ്കിലും കാരണം മാത്രം ആരും ഞങ്ങൾക്ക് പറഞ്ഞ് തന്നില്ല.....
അതൊന്ന് അറിയാൻ വേണ്ടി ഞങ്ങളവസാനം ആ തല്ലിയവന്മാരുടെ തന്നെ ക്ലാസിലുള്ള കുറച്ച് നിഷ്‌കു ചേട്ടന്മാർ ഉണ്ടായിരുന്നു. അവരുടെ അടുത്തേക്ക് പോയി....
ഞങ്ങൾ കോളേജിലേക്ക് വരുമ്പോൾ അവരും കോളേജ് ഗേറ്റിനടുത്ത് നിൽക്കുന്നത് ഞങ്ങൾ കണ്ടിരുന്നു. അവരോട് തന്നെ പോയി കാര്യം തിരക്കി...
കോളേജിലേക്ക് പുതിയ കുട്ടികൾ വരുന്ന ദിവസം റാഗിംങ് ഒക്കെ ഉണ്ടാവാറുണ്ടെങ്കിലും അത് അതിരു വിടുന്ന ചില സമയങ്ങൾ പലപ്പോഴും ഉണ്ടാവാറണ്ട്...
അന്നും അതുപോലെ ഒന്നുണ്ടായി...
അന്ന് ആദി അവന്റെ അമ്മയെ ഗേറ്റിനടുത്ത് നിർത്തിയിട്ട് ബൈക്കിന്റെ കീ വാങ്ങാൻ വേണ്ടി കോളേജിലേക്ക് പോയ സമയം....
പൂവലൻമാർ പതിവ് പുഷ്പ്പിക്കലുമായി അവിടെ നിൽക്കുന്നുണ്ട്. പുതിയ കുട്ടികൾ കോളേജിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്...പെട്ടെന്ന് രണ്ടു പെണ്കുട്ടികൾ ആദിയുടെ അമ്മയെ കണ്ട് അവരുടെ അടുത്തേക്ക് ഓടി..
: ടീച്ചർ....!!!
അവരുടെ വിളി കേട്ട് തിരിഞ്ഞു നോക്കിയ ജാനകിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു....
ജാനകി പഠിപ്പിച്ച് കൊണ്ടിരുന്നപ്പോൾ അവരുടെ ക്ലാസ്സിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികളായിരുന്നു... ആവണിയും അമൃതയും...
നിഷ്കളങ്കരായ രണ്ട് നാട്ടിൻപുറത്ത്കാരികൾ
രണ്ടു പേരും സഹോദരിമാരായിരുന്നു..
മൂത്തവൾ ആവണി, അനിയത്തി അമൃത
രണ്ട് പേരും ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചായിരുന്നു പഠിക്കാൻ വന്ന് കൊണ്ടിരുന്നത്..
അവരുടെ അമ്മ കൂലിപ്പണിക്ക് പോയിട്ടായിരുന്നു ഒരു ആക്സിഡന്റിൽ നടു തളർന്ന് പോയ അവരുടെ അച്ഛനെയും അവരെയും പോറ്റിയിരുന്നത്..
തങ്ങളുടെ അവസ്ഥ നല്ല പോലെ അറിയാവുന്ന അവരുടെ ഉള്ളിൽ പഠിത്തം അല്ലാത്ത മറ്റൊരു കാര്യവും ഉണ്ടായിരുന്നില്ല...
എങ്ങനെയെങ്കിലും പഠിച്ച് ഒരു ജോലി നേടി അച്ഛനെയും അമ്മയെയും അവരുടെ കഷ്ടപ്പാടിൽ നിന്ന് മോചിപ്പിക്കുക അതായിരുന്നു സദാ സമയവും അവാരുടെ ഉള്ളിലെ ചിന്ത.....
ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും കഷ്ടപ്പെട്ട് ജീവിതം പടുത്തുയർത്താൻ നോക്കുന്ന അവരോട് രണ്ടു പേരോടും ജാനകിക്ക് വളരെയധികം സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു.
ആസ്മയുടെ ചെറിയ പ്രശ്നമുള്ള ആവണിക്ക് പത്താം ക്ലാസ്സിൽ ഉയർന്ന മാർക്കോടെ ജയിച്ച
💬 Comments
View all comments