Chapter Title : നീയെൻ ചാരെ 2 [ഒവാബി]
കരഞ്ഞു കൊണ്ട് അവരുടെ സാരിത്തലപ്പുകൊണ്ട് അതൊക്കെ തുടച്ചു കൊടുക്കുന്നുണ്ട്...
അവനെ ഞങ്ങൾ താങ്ങി ഒരു സൈഡിൽ കൊണ്ടിരുത്തി...
വിനോദേട്ടൻ വേഗം പോയി ഒരു കുപ്പി വെള്ളം വാങ്ങി വന്നു.... ഞങ്ങൾ അത് നിർബന്ധിച്ച് ആദിയെ കൊണ്ട് കുടിപ്പിച്ചു....
എന്താ ഉണ്ടായതെന്ന് അവിടെ വെച്ച് തത്കാലം അവനോട് ചോദിക്കേണ്ട എന്ന് തീരുമാനിച്ചു...
അപ്പോഴേക്കും മാത്യു പോയിട്ട് അവന്റെ കാർ എടുത്തിട്ട് വന്നു....
ഫ്രഷേഴ്‌സ് ഡേ ആയതുകൊണ്ട് മാത്യു കാറെടുത്തിട്ടായിരുന്നു വന്നത്... ഞങ്ങൾ രണ്ടുപേരെയും കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു...
രണ്ടു പേരുടെയും മുറിവുകളിലെല്ലാം മരുന്ന് വെച്ച് ഡ്രസ് ചെയ്തു... ആദിയോട് ഒരു രണ്ടു മൂന്ന് ദിവസം റെസ്റ്റ് എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചു...
അങ്ങനെ ഞങ്ങൾ അവരെയും കൊണ്ട് വീട്ടിലേക്ക് വിട്ടു... മെയിൻ റോഡിൽ നിന്ന് ഒരു നൂറു മീറ്റർ ഉള്ളിലേക്ക് ഒരു പോക്കറ്റ് റോഡിലൂടെ കടന്ന് ഞങ്ങൾ ആദിയുടെ വീട്ടിലെത്തി....റോഡിന്റെ ഇരു സൈഡിലും വലിയ കാപ്പി തോട്ടങ്ങളായിരുന്നു... ആ ഭാഗത്ത് ആകെ രണ്ടു വീടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഒന്ന് ആദിയുടെയും മറ്റൊന്ന് സൽമാന്റെയും...
ആദിയുടേത് വീട് പഴയ ഇല്ലം/തറവാട്ടു മാതൃകയുടെ ഒരു മോഡേണ് പതിപ്പായിരുന്നു...അവരുടെ വീട്ടിൽ നിന്നും ഒരാറു മീറ്റർ മാറി വിശാലമായ മൂന്ന് ബാൽകണികളോട് കൂടിയ ഒരു ഒരു ഇരുനില വീട്.. രണ്ടു വീടിനെയും ചുറ്റി ഒരൊറ്റ ചുറ്റുമതിലും ഇരു വീട്ടിലേക്കും കയറാനായി രണ്ട് വലിയ ഗേറ്റും ഉണ്ടായിരുന്നു...
ഞങ്ങൾ ആദിയുടെ വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്കെത്തി.... നേരത്തെ ഉണ്ടായിരുന്ന അവശതയെല്ലാം മാറിയതിനാൽ അവൻ തനിയെ നടന്ന് വീട്ടിനുള്ളിലേക്ക് കയറി....ഞങ്ങളോട് കയറിയിരിക്കാൻ പറഞ്ഞ് അവന്റെ അമ്മയും ഉള്ളിലേക്ക്
💬 Comments
View all comments