0%

Chapter Title : ❣️ നീയും ഞാനും 2 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 328

നീയും ഞാനും 2

Neeyum Njaanum Part 2 | Author : Archana Arjun

[ Previous Part ]


ഒരുപാട് വൈകി പോയി എന്നറിയാം എന്നിരുന്നാലും ഈ കഥ പൂർത്തിയാക്കാതെ പോകുവാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല..... അത്രയും ഇഷ്ടമുള്ള ഒരാളെ മനസ്സിൽ ധ്യാനിച്ച് എഴുതിയ തുടങ്ങിയ കഥയാണ്..........

നിള……. ഐ ആം കമിങ് ഫോർ യു…….. ജസ്റ്റ്‌ ഫോർ യു……….  !!!!!!

അപ്പോൾ മനസ്സിൽ തോന്നിയത് ഉറപ്പിച്ചു വെച്ചെങ്കിലും അത് എങ്ങനെയായിരിക്കും എന്ന് എനിക്ക് യാതൊരു ഊഹവും ഇല്ലായിരുന്നു.....
എന്നാലൊട്ട് അവളെ വിട്ടുകളയാൻ എനിക്ക് താൽപര്യവുമില്ലായിരുന്നു........

അവളെ ഞാൻ അതിനുശേഷം സ്ഥിരമായി ഫോളോ ചെയ്തു കൊണ്ടിരുന്നു...... അവൾ കാണാതെ അവൾ അറിയാതെ അവൾ പോകുന്ന എല്ലായിടത്തും ഞാനും എത്തിപെട്ടുകൊണ്ടിരുന്നു..... ഏതോ ഒരു കാന്തികശക്തി വലയം ചെയ്ത കണക്കായിരുന്നു അവളുടെ പുറകെ ഉള്ള എന്റെ ഈ പോക്ക്.......

ഏകദേശം ഒരാഴ്ചത്തെ തീവ്ര പരിശ്രമത്തിനൊടുവിൽ അവൾക്ക് പ്രണയം ഒന്നും ഇല്ല എന്നുള്ള സത്യം ഞാൻ മനസ്സിലാക്കി..... ഇതിൽ പരം സന്തോഷം എനിക്ക് വേറെ ഇല്ലായിരുന്നു...... പക്ഷേ ഒരൊറ്റ ചോദ്യം മാത്രം എന്റെ ഉള്ളിൽ അവശേഷിച്ചു........! എന്റെ ഉറക്കം കെടുത്തിയ ഒരു ചോദ്യമായിരുന്നു അതൊന്നു മാത്രം...... അതു പക്ഷേ ഞാൻ അവളോട് നേരിട്ട് ചോദിക്കുകയും ചെയ്തു ( അത് വഴിയെ പറഞ്ഞു തരാം )......

എന്തൊക്കെയായാലും രണ്ടാഴ്ചത്തെ അതിഭീകരമായ ഫോളോയിങ്ങിനുനുശേഷം.... അവളെക്കുറിച്ച് തന്നെ ആലോചിച്ചുകൊണ്ട് സമാധാനപരമായ ഒരു ചായ കുടിച്ചു കൊണ്ടിരിക്കുന്ന ഗ്യാപ്പിലാണ് , എന്നെ ഞെട്ടിച്ചുകൊണ്ട് കോളേജ് ക്യാന്റീൻ പരിസരത്ത് ഇതുവരെ കാണാത്ത അവൾ അങ്ങോട്ട് കയറി

💬 Comments

View all comments