0%

Chapter Title : ❣️ നീയും ഞാനും 2 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 213

നീയും ഞാനും 2

Neeyum Njaanum Part 2 | Author : Archana Arjun

[ Previous Part ]


ഒരുപാട് വൈകി പോയി എന്നറിയാം എന്നിരുന്നാലും ഈ കഥ പൂർത്തിയാക്കാതെ പോകുവാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല..... അത്രയും ഇഷ്ടമുള്ള ഒരാളെ മനസ്സിൽ ധ്യാനിച്ച് എഴുതിയ തുടങ്ങിയ കഥയാണ്..........

നിള……. ഐ ആം കമിങ് ഫോർ യു…….. ജസ്റ്റ്‌ ഫോർ യു……….  !!!!!!

അപ്പോൾ മനസ്സിൽ തോന്നിയത് ഉറപ്പിച്ചു വെച്ചെങ്കിലും അത് എങ്ങനെയായിരിക്കും എന്ന് എനിക്ക് യാതൊരു ഊഹവും ഇല്ലായിരുന്നു.....
എന്നാലൊട്ട് അവളെ വിട്ടുകളയാൻ എനിക്ക് താൽപര്യവുമില്ലായിരുന്നു........

അവളെ ഞാൻ അതിനുശേഷം സ്ഥിരമായി ഫോളോ ചെയ്തു കൊണ്ടിരുന്നു...... അവൾ കാണാതെ അവൾ അറിയാതെ അവൾ പോകുന്ന എല്ലായിടത്തും ഞാനും എത്തിപെട്ടുകൊണ്ടിരുന്നു..... ഏതോ ഒരു കാന്തികശക്തി വലയം ചെയ്ത കണക്കായിരുന്നു അവളുടെ പുറകെ ഉള്ള എന്റെ ഈ പോക്ക്.......

ഏകദേശം ഒരാഴ്ചത്തെ തീവ്ര പരിശ്രമത്തിനൊടുവിൽ അവൾക്ക് പ്രണയം ഒന്നും ഇല്ല എന്നുള്ള സത്യം ഞാൻ മനസ്സിലാക്കി..... ഇതിൽ പരം സന്തോഷം എനിക്ക് വേറെ ഇല്ലായിരുന്നു...... പക്ഷേ ഒരൊറ്റ ചോദ്യം മാത്രം എന്റെ ഉള്ളിൽ അവശേഷിച്ചു........! എന്റെ ഉറക്കം കെടുത്തിയ ഒരു ചോദ്യമായിരുന്നു അതൊന്നു മാത്രം...... അതു പക്ഷേ ഞാൻ അവളോട് നേരിട്ട് ചോദിക്കുകയും ചെയ്തു ( അത് വഴിയെ പറഞ്ഞു തരാം )......

എന്തൊക്കെയായാലും രണ്ടാഴ്ചത്തെ അതിഭീകരമായ ഫോളോയിങ്ങിനുനുശേഷം.... അവളെക്കുറിച്ച് തന്നെ ആലോചിച്ചുകൊണ്ട് സമാധാനപരമായ ഒരു ചായ കുടിച്ചു കൊണ്ടിരിക്കുന്ന ഗ്യാപ്പിലാണ് , എന്നെ ഞെട്ടിച്ചുകൊണ്ട് കോളേജ് ക്യാന്റീൻ പരിസരത്ത് ഇതുവരെ കാണാത്ത അവൾ അങ്ങോട്ട് കയറി വരുന്നത് കണ്ടത്.......

തെല്ലുനേരം മിഴിച്ചിരുന്നു എന്നതൊഴിച്ചാൽ ഞാനവളെ ഉറ്റു നോക്കി കൊണ്ടിരുന്നു..... പക്ഷേ എന്റെ നെഞ്ചിലെ താളം തെറ്റാൻ അധികനേരം വേണ്ടിവന്നില്ല...... കാരണം എന്റെ ദേവത നടന്നുവന്നത് എന്റെ നേർക്ക് തന്നെയായിരുന്നു........ നെഞ്ച് പട പട മിടിച്ചു കൊണ്ടിരിക്കെ ഒരു സീനിയറിന്റെ എല്ലാ അധികാര ഭാവത്തോടുകൂടി കൂട്ടുകാരൊത്തു ഇരിക്കുന്ന എന്റെ നേർക്ക് ഞാൻ ഇരിക്കുന്ന മേശമേൽ കൈയ്യൂന്നി കൊണ്ട് അവൾ എന്നോട് ആജ്ഞാപിച്ചു

" താൻ ഒന്നു വന്നേ എനിക്ക് സംസാരിക്കണം "

പൊതുവേ കോളേജിൽ ഞാൻ അല്പസ്വല്പം ഗുണ്ടായിസം ഒക്കെ ഉണ്ടാകുമെങ്കിലും അവളുടെ ആജ്ഞ സ്വരത്തിൽ എന്തോ ഒരു മായാജാലം ഉള്ളതുപോലെ എനിക്ക് തോന്നി...... എനിക്ക് മാത്രം തോന്നി എന്നു പറയുന്നതായിരിക്കും ശരി.... കാരണം ചുറ്റും ഇരുന്ന അവന്മാരുടെ മുഖത്ത് മാറിമാറി

💬 Comments

View all comments