0%

Chapter Title : നീയും ഞാനും ❣️ [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 212
കൗതുകം തോന്നി..... പെട്ടെന്നാണ് പാട്ടിന്റെ ബീറ്റ് അനുസരിച്ച് അവളും തിരിഞ്ഞത്........ അവളുടെ മുഖം കണ്ടിട്ട് എനിക്ക് ചിരിക്കണോ കരയണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു........... എന്തെന്നാൽ ആ പെൺകുട്ടി ഞാനിന്നലെ ബസ് സ്റ്റോപ്പിൽ വച്ച് കണ്ട അതേ പെൺകുട്ടി തന്നെയായിരുന്നു..... ഞാൻ ഇരുന്നിടത്തുനിന്നറിയാതെ ഞെട്ടി എഴുന്നേറ്റു............ കൂടെയിരുന്ന കൂട്ടുകാർ എന്നെ നോക്കി........... " എന്താടാ" അങ്ങനെ ചോദിച്ചുകൊണ്ട് അവന്മാർ  ഞാൻ നോക്കിക്കൊണ്ടിരുന്ന ഭാഗത്തേക്ക് നോക്കി......... "  എടാ ആ കുട്ടി ആരാണ് എന്നറിയോ..........?  " ഞാനവളെ ചൂണ്ടിക്കൊണ്ട് ചോദിച്ചു......
"  ഏത് ആ വെള്ള ചുരിദാറിട്ട  കുട്ടിയാണോ " ? അമൽ എന്നോടായി ചോദിച്ചു........ "  അതെ അതുതന്നെ " അവൻ പൊട്ടിച്ചിരിച്ചു......... "  എന്താ മോനുസേ സ്പാർക്ക് വല്ലതും തോന്നിയോ....... എന്നാലേ അത് വെറുമൊരു കുട്ടിയല്ല നമ്മുടെ സീനിയർ ആണ് അതും സൂപ്പർ സീനിയർ......... " ഞാൻ ഒരുമാതിരി ഇഞ്ചി കടിച്ച പോലെയായി ..... "  അതുമാത്രമല്ല  അവൾ നമ്മുടെ വാസുദേവൻ സാറിന്റെ മകളാണ് .......നിള.......നിള വാസുദേവ് എം എ ഫൈനൽ ഇയർ ഇംഗ്ലീഷ്......" " നിള........ " ആദ്യമായി അവളുടെ പേര് എന്റെ നാവുകൊണ്ട് ഉരിയാടി...... നേരത്ത വന്ന ഭാവത്തിൽ നിന്നും മോചനം നേടിയത് കൊണ്ട് എനിക്ക് അവൻ പറഞ്ഞത് കേട്ടപ്പോൾ ഒന്നും തോന്നിയില്ല........ഞാൻ പഠിക്കുന്ന ഹിസ്റ്ററി ഡിപ്പാർട്മെന്റിലെ പ്രൊഫസർ ആണീ വാസുദേവൻ സർ...... പുള്ളിടെ ക്ലാസ്സിലൊന്നും അധികം ഞാൻ കേറാറില്ല...... പക്ഷെ പുള്ളിക്ക് ഈ അലമ്പ് പയ്യന്മാരെ കണ്ണെടുത്താൽ കണ്ടുകൂടാ.....ഞാൻ ആണേൽ ആ ലിസ്റ്റിൽ നമ്പർ ഒൺ ആയത്കൊണ്ട് പിന്നെ പറയേം വേണ്ട......ഏതായാലും

💬 Comments

View all comments