0%

Chapter Title : നെക്സ്റ്റ് ജനറേഷൻ 4 [Danmee]

Author : Kambikathakal Read All Parts 143

നെക്സ്റ്റ് ജനറേഷൻ 4

Next Generation Part 4 | Author : Danmee

[ Previous Part ]

നെക്സ്റ്റ് ജനറേഷൻ:ന്യൂഹോപ്പ്

"ഹറി അപ്പ്‌....  ഹറി അപ്പ്‌ "

നേതാവ്  മുന്നിൽ അല്പം ദൃതിയോടെ നടന്നു കൊണ്ട് നടന്നു.

ഞങ്ങൾ നടക്കുന്നത് പഴയ ഒരു വാൻ നഗരത്തിൽ കൂടി ആയിരുന്നു.  ആളുകൾ തിങ്ങി നിറഞ്ഞിരുന്ന ആ നഗരം ഇപ്പോൾ ആളൊഴിഞ്ഞ പ്രേതപ്പറമ്പുപോലെ കിടക്കുന്നു..

പക്ഷെ  ആ  അവസ്ഥായിലും സന്തോഷിക്കൻ എനിക്ക് കാരണം ഉണ്ടായിരുന്നു. കുട്ടികാലത്ത് സ്വന്തമാക്കാൻ ആക്രാഹിച്ച പല ആഡംബര കറുകളും മറ്റും ഉപേക്ഷിച്ച നിലയിൽ റോഡിനു ഇരുവശത്തുമായി കിടക്കുന്നുണ്ടായിരുന്നു. അവ എല്ലാം ഉപയോഗ ശുന്യം ആണെകിലും അടുത്ത് കാണാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തോഷിച്ചു. ഞാൻ ആ നഗരത്തിന്റെ നല്ലകാലം മനസ്സിൽ കണ്ടുകൊണ്ട് മുന്നോട്ട് നടന്നു .

കുറച്ചു ദൂരം മുന്നിലോട്ട് നടന്നപ്പോൾ നേതാവ് പെട്ടെന്ന്  നടത്തതിന്റ വേഗത കൂട്ടി. ഞങ്ങൾ അദേഹത്തിന്റെ പുറകെ എത്താൻ ചെറുതായി ഓടുക തന്നെ വേണ്ടി വന്നു.

നേതാവ് ചെന്നു നിന്നത് ഒരു  എഴുപത് നിലയോളം ഉള്ള ഒരു ബിൽഡിങ്ന് മുന്നിൽ ആണ്‌.

"ബോയ്സ്.........ഈ  കെട്ടിടം എന്താണെന്ന് ആർക്കെങ്കിലും ഓർമ ഉണ്ടോ ""

ഞങ്ങൾ പരസ്പരം നോക്കി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. വളരെ ഫേമസ് ആയ പല കെട്ടിടങ്ങളും എനിക്ക് ഓർമയുണ്ട്. ഷെയ്പ്,നിലകളുടെ എണ്ണം, ചരിത്രം . ഇല്ല ഇങ്ങനെ ഒരു കെട്ടിടം ഫോട്ടോയിൽ പോലും കണ്ടതായി ഓർക്കുന്നില്ല.

" ഇതാണ് 'യൂണിവേഴ്സൽ ട്രേഡ് സെന്റർ'.......... ഇതിന്റ പണി  പൂർത്തി ആകുന്ന സമയത്തു ആയിരുന്നു....  എല്ലാ നാശങ്ങളുടെയും തുടക്കം............... ദൈവം  നമ്മുടെ കൂടെ ഉണ്ടെങ്കിൽ നമ്മുക്ക് ഇവിടെ വാസയോഗ്യം ആക്കാൻ പറ്റും "

നേതാവ് സംസാരിച്ചു കൊണ്ട് തന്നെ ആ ബിൽഡിങ്ന് അകത്തേക്ക് കയറി  ഞങ്ങളും അതിനുള്ളിലേക്ക് കയറി.

നമ്മുടെ ക്യാമ്പിൽ ഉപയോഗിച്ചിരുന്ന പോലുള്ള ഗ്ലാസ്‌ കൊണ്ടായിരുന്നു ആ  ബിൽഡിങ് നിർമിച്ചിട്ടുള്ളത്. അതിനുള്ളിൽ കയറിയപ്പോൾ ഞങ്ങളുടെ  കയ്യിൽ ഇരുന്ന ഡക്ടിനേറ്ററുകൾ  ശബ്ധിക്കുന്നത് കുറഞ്ഞു. എങ്കിലും പൂർണം ആയി നിലച്ചിട്ടില്ല. ഇടവിട്ട് ഇടവിട്ട്  മാത്രം അത്‌ ശബ്ധിക്കാൻ  തുടങ്ങി. ആ  ബിൽഡിങ്ന്

💬 Comments

View all comments