Chapter Title : നെക്സ്റ്റ് ജനറേഷൻ 4 [Danmee]
പെട്ടെന്ന് ഇന്റർപോളിൽ സാറേണ്ടർ ചെയ്താൽ നിനക്ക് നിന്റെ ജീവൻ എങ്കിലും രക്ഷിക്കാം "
ബിപ്...ബിപ്....ബിപ്
ക്രിസ്റ്റാഫർ ആയുധകച്ചവടം, ഡ്രാഗ്സ് കൂടാതെ കണക്കില്ലാത്ത സമ്പത്തും. ലോകം തന്നെ തന്റെ തീരുമാനങ്ങളാൽ മാറ്റാൻ കഴിവുള്ള ചുരുക്കം ചിലരിൽ ഒരുവൻ. പക്ഷെ ഇപ്പോൾ ലോകം തന്നെ അവനു നേരെ തിരിഞ്ഞിരിക്കുന്നു. അവന്റെ പ്രവർത്തികൾ തന്നെ കാരണം പക്ഷെ ഇത് ഒന്നും അവനു പുതിയ അനുഭവം ആയിരുന്നില്ല.മൂന്ന് തവണ പ്ലാസ്റ്റിക് സർജ്ജറിക്ക് വിദേയനയി ആൾമാറട്ടം നടത്തി. അവൻ പല രാജ്യങ്ങളിൽ അഭയം പ്രാപിച്ചു കൊണ്ട് തിരിച്ചു വന്നിട്ട് ഉണ്ട്. പക്ഷെ ഇത്തവണ ലോകം തന്നെ അവനു എതിരാണ്. അവന്റെ സാനിധ്യം കണ്ടാൽ ആക്റ്റീവ് അവൻ കാത്തിരിക്കുന്ന മിസെലുകൾ പല രാജ്യങ്ങളിലും ഉണ്ട്. ഈ അവസരത്തിൽ ഒരു പാർട്ണറും ആയി നോൺ ട്രകബിൾ ഫോണിൽ സംസാരിക്കുക ആണ് ക്രിസ്റ്റാഫർ.
ഫോൺ കട്ടായ ദേഷ്യത്തിൽ ക്രിസ്റ്റഫർ കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസ് എറിഞ്ഞു ഉടച്ചു. അവൻ വീണ്ടും ആ ഡിവായിസ് എടുത്ത് വേറെരു നമ്പർ ഡയൽ ചെയ്തു.
"ഹാലോ ജോൺ ഞാൻ ക്രിസ്റ്റഫർ ആണ് "
" ഹാലോ നീ സേഫ് ആണോ........ എന്താ പ്ലാൻ "
" ഒരു പ്ലാനും ഇല്ല........ അവിടെ എന്തായി കാര്യങ്ങൾ "
" രണ്ട് വർഷം കഴിയും...... കാര്യങ്ങൾ എല്ലാം ഒരുക്കുന്നതെ ഉള്ളു............ ഈ രണ്ട് വർഷം നീ പിടിച്ചുനിന്നാൽ മാത്രമേ നിന്റെ പ്ലാൻ നടക്കു........ അത് മാത്രം എല്ലാ എത്ര വർഷം കഴിഞാലും നിനക്ക് ആയുള്ള തിരച്ചിൽ ആരും അവസാനിപ്പിക്കില്ല. അത് എല്ലാം മറികടന്നു നീ ഇവിടെ എത്തുകയും വേണം "
" രണ്ട് വർഷം............. ഒക്കെ രണ്ട് വർഷം കഴിഞ്ഞു കാണാം "
ക്രിസ്റ്റഫർ ഫോൺ കട്ട് ചെയ്തു.
തന്റെ രഹസ്യ സങ്കേതത്തിൽ നിന്നും കൂടെ ഉള്ളവരെ പോലും അറിയിക്കാതെ ക്രിസ്റ്റഫർ പുറത്തിറങ്ങി. അയാൾ പിന്നെ തന്റെ കയ്യിലുള്ള പണബലം കൊണ്ട് എത്തിപെട്ടത് ഡോക്ടർ ലുയിസ്ന്റെ ഹോസ്പിറ്റലിൽ ആണ്. ലുയിസ്ന്റെ മരണശേഷം മകൻ റോയ് ആണ് ഇപ്പോൾ അവിടെ കാര്യങ്ങൾ എല്ലാം നോക്കുന്നത്. ഹോസ്പിറ്റൽ ഇപ്പോൾ പ്രവർത്തനം ഇല്ല
💬 Comments
View all comments