Chapter Title : നെക്സ്റ്റ് ജനറേഷൻ ബിഫോർ ആൻഡ് ആഫ്റ്റർ
ഇല്ല......... എനിക്ക് വല്ല അധികാരവും കിട്ടിയാൽ എന്തെങ്കിലും ചെയ്യമായിരുന്നു "
" അങ്ങനെ അധികാരം കിട്ടിയാൽ നീ എന്ത് ചെയ്യും "
" ഇപ്പോൾ നമ്മുടെ രാജ്യത്ത് കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു കിടക്കുക അല്ലെ.......... എല്ലാത്തിന്റെയും അടിത്തറ ആദ്യം ഉറപ്പ് വരുത്തും..... അല്ലതെ വീക് ആയ ഒന്നിന് മേൽ ഒന്നായി കെട്ടി പോക്കില്ല "
" നീ എന്താ ഉദ്ദേശിക്കുന്നത് "
ഞാൻ എന്റെ മനസിലുള്ള ഐഡിയകൾ പ്രൊഫസർനോട് പറഞ്ഞു ( രാഷ്ട്രീയം പറയരുത് എന്നത് കൊണ്ട് കൂടുതൽ എഴുതുന്നില്ല ). അതിനു ശേഷം ഞാൻ സമയം കിട്ടുമ്പോൾ ഒക്കെ പ്രൊഫസർനെ സഹായിക്കാൻ പോകുമായിരുന്നു. പ്രൊഫസർന്റെ ഉദ്ദേശം ഒന്നും മനസിലായില്ല എങ്കിലും ഞാൻ അദ്ദേഹത്തിനോട് ഒപ്പം നിന്നു. ലോകത്ത് ആശാസ്ത്രിയമായി നടത്തിയ പരിഷണങ്ങളും ആണവ രഹസ്യങ്ങളും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശേഖരിക്കുക ആണ് അദ്ദേഹം. പിന്നെ ചില തെളിയിക്ക പെട്ടിട്ട് ഇല്ലാത്ത രഹസ്യങ്ങളും
.................................................................................
ഞങ്ങൾ സഞ്ചരിക്കുന്ന എയർക്രാഫ്റ്റ് ഏതു നിമിഷവും നിലം പതിക്കും എന്ന അവസ്ഥയിൽ മുന്നോട്ടു പോക്കൊണ്ടു ഇരിക്കുക ആണ്. ഞങ്ങൾ എല്ലാം അതിനുള്ളിൽ കുലുങ്ങിയും മറിഞ്ഞുവീണും ജീവൻ കയ്യിൽ പിടിച്ചു ഇരിക്കുക ആണ്. സ്റ്റെല്ല അവളുടെ കഴിവിന്റെ പരമാവതി ശ്രെമിച്ചു കൊണ്ട് അതിനെ മുന്നോട്ട് പറപ്പിക്കുക ആണ്.
സ്റ്റെല്ല : ലീഡർ നമ്മൾക്ക് അധിക ദുരം പോകാൻ കയില്ല
നേതാവ്: കഴിയുന്ന അത്രയും പോകു..... നമുക്ക് മാറ്റ് വഴികൾ ഇല്ല.
കുറച്ചു കഴിഞ്ഞപോൾ എയർക്രാഫ്റ്റിൽ നിന്നു വാണിംഗ് സൗണ്ട് കേട്ട് തുടങ്ങി. അതിനുള്ളിൽ ചുവപ്പ് ലൈറ്റുകൾ തെളിഞ്ഞു. പെട്ടെന്നു
എയർക്രാഫ്റ്റ് നിയന്ത്രണം വിട്ടു.
💬 Comments
View all comments